Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവേമ്പനാട്ടുകായൽ നീന്തി...

വേമ്പനാട്ടുകായൽ നീന്തി കീഴടക്കി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ  ഒൻപതുകാരൻ

വൈക്കം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടംനേടി ഒൻപതുകാരൻ.കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ്‌, ആതിര ദമ്പതികളുടെ മകനും  കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ദേവാദർശനാണ്  ഒൻപത് കിലോമീറ്റർ രണ്ടുമണിക്കൂർ ഒരു മിനിട്ട് സമയത്തിനുള്ളിൽ കായൽ നീന്തി കീഴടക്കിയത്.

ഇന്ന് രാവിലെ 7.16ന് ചേർത്തല കൂമ്പേൽ കടവിൽ നിന്നും ആരംഭിച്ച നീന്തൽ വൈക്കം കായലോര ബീച്ചിൽ 9.17ന് സമാപിച്ചു. ഡോൾഫിൻ ക്ലബ്‌ നീന്തൽ പരിശീലകൻ ബിജുതങ്കപ്പന്റെ ശിക്ഷണത്തിൽ മൂവാറ്റുപുഴയാറിലാണ് ദേവദർശൻ നീന്തൽ പരിശീലിച്ചത്.

വൈക്കം കായലോരബീച്ചിൽ നടന്ന   അനുമോദന  യോഗത്തിൽ  ജോയിന്റ് എക്സൈസ് കമ്മീഷണർ ടി.എം. മജു,  ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ   പി. ഷൈൻ, റിട്ടയേർഡ് ഫയർ സ്റ്റേഷൻ ഓഫീസറും  വൈക്കം ശ്രീമുരുക സ്വിമ്മിംഗ് ക്ലബ്‌ നീന്തൽ പരിശീലകനുമായ ടി. ഷാജികുമാർ, കോതമംഗലംഡോൾഫിൻ ക്ലബ്‌ സെക്രട്ടറി എ.പി. അൻസൽ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജമ്മു കശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. കുപ്വാരയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത് .മാച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംയുക്ത...

Kerala Lottery Result : 13/05/2024 Win Win W 769

1st Prize Rs.7,500,000/- (75 Lakhs) WY 743663 (ATTINGAL) Consolation Prize Rs.8,000/- WN 743663 WO 743663 WP 743663 WR 743663 WS 743663 WT 743663 WU 743663 WV 743663 WW...
- Advertisment -

Most Popular

- Advertisement -