Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsകോടതി ജാമ്യം...

കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം : ബലാത്സംഗ കേസിൽ കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്.

നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുലിനെ പരാതികളുടെയും റജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. എഐസിസിയുടെ അനുമതിയോടെയാണ് പുറത്താക്കൽ.രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിൽ യാത്രവിമാനങ്ങൾ നിർമിക്കാനുള്ള ധാരണാപത്രത്തിൽ എച്ച്എഎല്ലും റഷ്യൻ കമ്പനിയും ഒപ്പുവച്ചു

ന്യൂഡല്‍ഹി : യാത്രവിമാനങ്ങൾ ഇന്ത്യയില്‍ നിർമിക്കാനുള്ള ധാരണാ പത്രത്തിൽ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനും ഒപ്പുവച്ചു.ഇരു കമ്പനികളും സംയുക്തമായി എസ്‌ജെ-100 വിമാനമാണ് നിർമിക്കുക. ഹ്രസ്വദൂര വിമാനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന...

ഡ്രക്സിറ്റ് ഉച്ചകോടി : ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിക്കുന്ന ഡ്രക്സിറ്റ് ലഹരി വിരുദ്ധ ഉച്ചകോടിയുടെ ഭാഗമായി കോട്ടയം നഗരത്തിൽ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറിൽ നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഫ്ലാഷ്മോബ് ഫ്ലാഗ്...
- Advertisment -

Most Popular

- Advertisement -