Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി കിസാന്‍...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കണ്ടെത്തി

ന്യൂഡല്‍ഹി: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കണ്ടെത്തി. ഇത്തരത്തിൽ അനധികൃതമായി കൈപ്പറ്റിയത് 29.13 ലക്ഷം അക്കൗണ്ടുകളിലായി 416.75 കോടി രൂപയാണ് കണ്ടെത്തിയത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒരേ കുടുംബത്തിലെ ആളുകള്‍ അനര്‍ഹമായി ആനുകൂല്യം നേടിയെടുക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് അനര്‍ഹര്‍ കൈപ്പറ്റിയ ആനുകൂല്യം പിടിച്ചെടുത്ത് തിരിച്ചു നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. കേരളത്തില്‍ 7,694 കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആനുകൂല്യം കൈപ്പറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉള്‍പ്പെടെ സംസ്ഥാനത്ത് 33 പേരും അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയിരുന്നു. ഇതു തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

ആറന്മുള : പുത്തന്‍കാവ് - കിടങ്ങന്നൂര്‍ റോഡില്‍ കിഴക്കേച്ചിറ  - നീര്‍വിളാകം ഭാഗത്തെ കലുങ്കിന് ബലക്ഷയം ഉണ്ടായതിനാൽ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം ഡിസംബര്‍ നാല് മുതല്‍ നിരോധിച്ചു.  പുത്തന്‍കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക്...

വയോധികയും മകളും  നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ  തർക്കവും വാഗ്വാദവും.

കോഴഞ്ചേരി: അയിരൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ വയോധികയും മകളും കഴിഞ്ഞ 300 ദിവസമായി നടത്തിവരുന്ന സമരത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പഞ്ചായത്ത് കമ്മിറ്റിയിൽ തർക്കവും വാഗ്വാദവും അരങ്ങേറി. തർക്കത്തിനിടെ ഒരു പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -