Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅതിജീവിതയെ അധിക്ഷേപിച്ച...

അതിജീവിതയെ അധിക്ഷേപിച്ച കേസ് : രാഹുൽ ഈശ്വറിന് ജാമ്യമില്ല

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡനക്കേസ് നൽകിയ അതിജീവിതയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല.അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും രാഹുൽ ജാമ്യഹര്‍ജി നല്കിയിരുന്നുവെങ്കിലും പിന്‍വലിച്ചിരുന്നു.

രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത് .സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ കോടതിയിൽ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ എഫ്‌ഐആര്‍ വിഡിയോയില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്നും അതിജീവിതയെ അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകൻ വാദിച്ചു .

പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുനലൂരിൽ റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം

കൊല്ലം : പുനലൂരിൽ റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി .മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. റബ്ബർ തോട്ടത്തിൽ കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം...

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ സര്‍വീസുകള്‍

ബെംഗളൂരു: ബെംഗളൂരുവിനും  മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കാനൊരുങ്ങി റെയില്‍വേ. നഗരങ്ങള്‍ക്കിടയിലുള്ള രാത്രികാല യാത്രയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്നാണ്...
- Advertisment -

Most Popular

- Advertisement -