Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsസ്ഥാനാര്‍ത്ഥി മരിച്ചു...

സ്ഥാനാര്‍ത്ഥി മരിച്ചു ; വോട്ടെടുപ്പ് മാറ്റിവെച്ചു

എറണാകുളം : വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പാമ്പാക്കുട പഞ്ചായത്ത് 10–ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി സി.എസ്.ബാബു (59) ആണ് മരിച്ചത്.പുലർച്ചെ 3ന് വീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.ബാബുവിന്‍റെ മരണത്തെതുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. അതേസമയം ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടെടുപ്പ് നടക്കും . തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജവാഹർ ബാൽ മഞ്ച് ചിത്രരചനാ മത്സരം നടത്തി

പത്തനംതിട്ട : ജവാഹർ ബാൽ മഞ്ച് നടത്തിയ ചാച്ചാജി നാഷണൽ ഗോൾഡ് മെഡൽ ജില്ലാ തല ചിത്രരചനാ മത്സരം കെ. പി.സി.സി.സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.വാഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ...

യുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി : പി വി അൻവർ

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സഹകരിപ്പിച്ചില്ലെങ്കില്‍ തൃണമൂല്‍ കോൺഗ്രസ്സ് സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് പി വി അൻവർ . കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ് യുഡിഎഫ് എന്നും പി വി അൻവർ ആരോപിച്ചു....
- Advertisment -

Most Popular

- Advertisement -