Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsനിജ്ജാറിനെ വെടിവച്ചു...

നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവം : 3 ഇന്ത്യക്കാരെ കാനഡയിൽ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ്.കൊലപാതകം, വധഗൂഢാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

കഴിഞ്ഞ ജൂൺ 18നാണു കാനഡയിൽ വച്ച് ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു ഇയാൾ. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ കാനഡയുടെ ആരോപണം ഇന്ത്യന്‍ അധികൃതര്‍ നിഷേധിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം: ചന്ദ്ര യാത്ര കഴിഞ്ഞ് ഒറൈണ്‍ പേടകം ഭൂമിയിലെത്തി

ന്യൂഡൽഹി: ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന് ശാന്ത സമുദ്രത്തില്‍...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ്: ആർ എസ് പി ജില്ലാ കമ്മറ്റി കൂട്ട ധർണ്ണ സംഘടിപ്പിച്ചു

പത്തനംതിട്ട: ക്രൂഡ് ഓയിലിൻ്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചത് സാധാരണ ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് ആർ. എസ്. ചി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ...
- Advertisment -

Most Popular

- Advertisement -