Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsവെനസ്വേലയുടെ വമ്പൻ...

വെനസ്വേലയുടെ വമ്പൻ എണ്ണകപ്പൽ പിടിച്ചെടുത്ത് അമേരിക്ക

വാഷിംഗ്‌ടൺ : കരീബിയൻ കടലിൽ വെനസ്വേലയുടെ വമ്പൻ എണ്ണക്കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു .യുഎസ് സേന കപ്പൽ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്കയുടെ അറ്റോണി ജനറൽ പാം ബോണ്ടി എക്സിൽ പങ്കുവച്ചു .ഇതുവരെ പിടിച്ചെടുത്തതിൽ ഏറ്റവും വലുതാണ് ഈ കപ്പലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചത് .

വിദേശ ഭീകരവാദ സംഘടനയ്ക്ക് അനധികൃതമായി എണ്ണ എത്തിച്ചിരുന്ന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.കപ്പൽ കണ്ടുകെട്ടുമെന്ന വാറന്റ് പുറപ്പെടുവിച്ചിരുന്നെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. യുഎസ് സൈനികർ ഹെലികോപ്ടർ വഴി കപ്പലിലേക്ക് ഇറങ്ങുന്നതിന്റെ വിഡിയോ ദൃശ്യമാണ് പുറത്തുവന്നത് . അമേരിക്കൻ നടപടിയിൽ വെനസ്വേല ഇനിയും പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

വയനാട് : വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. അപ്പപ്പാറ ചെറമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പനവല്ലി അപ്പപ്പാറ റോഡില്‍ വനത്തിനുള്ളിലാണ് മൃതദേഹം...

ഫിലിപ്പീൻസിൽ നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി : ഫിലിപ്പീൻസിൽ  ഭൂകമ്പത്തെ തുടർന്ന് നിരവധിപേർക്ക് ജീവഹാനിയും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ നിർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്നും  മോദി ആശംസിച്ചു. ഈ...
- Advertisment -

Most Popular

- Advertisement -