Monday, December 22, 2025
No menu items!

subscribe-youtube-channel

HomeNewsKochiഷൈൻ ടോം...

ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല : പോലീസിന് തിരിച്ചടി

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ പോലീസിന് തിരിച്ചടി .നടൻ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല. നടന് അനുകൂലമായാണ് ഫോറൻസിക് റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിലിലാണ് പൊലീസിന്‍റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഷൈൻ ടോം ചാക്കോയുടെ നഖം, മുടി എന്നിവ അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാൽ ഈ പരിശോധനയിൽ ഷൈൻ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്താനായില്ല .ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആഗോള അയ്യപ്പസംഗമം എക്സ്പോ പോലെയല്ല നടത്തേണ്ടത്:  കുമ്മനം രാജശേഖരൻ

കോട്ടയം: സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം എക്സ്പോ പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. അയ്യപ്പസംഗമം സിപിഎം ആണോ നടത്തേണ്ടതെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു. ആരെ ക്ഷണിക്കണമെന്ന്...

ഏതു നിയമനിർമാണവും രാജ്യത്തിനു ഗുണകരമായി മാറും : കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവല്ല : ഏതു നിയമനിർമാണവും രാജ്യത്തിനു ഗുണകരമായി മാറുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് പഞ്ചായത്തീ രാജ് നിയമമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കവിയൂർ പഞ്ചായത്ത് ഓഫിസിനു വേണ്ടി പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -