Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsNationalയു എസ്സിന്റെ...

യു എസ്സിന്റെ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

ഹൈദരാബാദ് : അമേരിക്കയുടെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച്‌ ഐഎസ്ആർഒയുടെ എൽവിഎം 3 എം 6. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്ന എൽവിഎം 3-എം 6 ദൗത്യം 16 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തി. വിക്ഷേപണ വാഹനങ്ങൾ ഇന്ത്യയിൽനിന്ന് ഉയർത്തിയ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 . 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.

ബാഹുബലി എന്നറിയപ്പെടുന്ന എൽവിഎം 3യുടെ രണ്ട് മാസത്തിനിടെയുള്ള രണ്ടാം വിക്ഷേപണമാണിത്. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (എൻ‌എസ്‌ഐ‌എൽ) യുഎസ് ആസ്ഥാനമായുള്ള എ‌എസ്‌ടി സ്‌പേസ് മൊബൈലും (എ‌എസ്‌ടി ആൻഡ് സയൻസ്, എൽ‌എൽ‌സി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ ആശുപ്രത്രി സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ  പ്രതിഷേധിച്ചു

കോഴഞ്ചേരി: ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മുറിയിൽ അതിക്രമിച്ച് കയറി ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും  വധഭീഷണി മുഴക്കുകയും ചെയ്ത  സൈക്കോളജിസ്റ്റിൻ്റേയും അവരോടൊപ്പമെത്തിയ ഒരു സംഘമാൾക്കാരുടേയും അതിക്രമങ്ങൾക്കെതിരെ ജില്ലാ ആശുപ്രത്രി സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ...

പതിമൂന്ന് വയസുകാരിയുടെ വ്യാജ പരാതി: കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ  പൊലീസ് മർദിച്ചതായി മാതാപിതാക്കൾ

പത്തനംതിട്ട: പതിമൂന്ന് വയസുകാരി പീഡനത്തിന് ഇരയായെന്ന വ്യാജ പരാതിയിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ കുടൽ പൊലീസ് മർദിച്ചതായി കുട്ടികളുടെ മാതാപിതാക്കൾ. കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും മാതാപിതാക്കൾ ആരോപിച്ചു. അതിരാവിലെ...
- Advertisment -

Most Popular

- Advertisement -