Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഎൻ.സുബ്രഹ്മണ്യൻ പൊലീസ്...

എൻ.സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തിൽ കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയിൽ. സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി .

പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രഹ്മണ്യൻ മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് .കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുബ്രഹ്മണ്യൻ പ്രതികരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഒറ്റപ്പെട്ട മേഖലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മേഖലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ്...

കാലടി ശ്രീ ശങ്കര പാലത്തിൽ അടിയന്തിര അറ്റകുറ്റപ്പണി: മൂന്ന് ദിവസം രാത്രിയിൽ വാഹനഗതാഗതം തടസപ്പെടും

തൃശൂർ :  എം സി റോഡിലെ കാലടി ശ്രീ ശങ്കര പാലത്തിൽ അടിയന്തിര അറ്റകുറ്റപണികൾ നടത്തേണ്ടതിനാൽ ജൂലൈ 23, 24, 25 തീയതികളിൽ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള...
- Advertisment -

Most Popular

- Advertisement -