Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഭർത്താവിന്റെ ആക്രമണത്തിൽ...

ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട് : ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.പാണ്ടികശാല റോഡ് മക്കാട്ട് കമ്പിളിപ്പുറത്ത് എം.കെ. മുനീറ(32) ആണ് മരിച്ചത്.ഭർത്താവ് അബ്ദുൾ ജബ്ബാറിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് ആറും എട്ടും വയസുള്ള മക്കളുടെ മുന്നിൽ വച്ച് മുനീറയെ ഭർത്താവ് അബ്ദുൾ ജബ്ബാർ വെട്ടി പരുക്കേൽപ്പിച്ചത്.തലയ്ക്കും കഴുത്തിനും കൈകൾക്കും വെട്ടേറ്റ മുനീറ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിക്കെ രാവിലെയാണ് മരിച്ചത് .പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും മാസങ്ങൾക്ക് മുമ്പും ഇയാൾ ഭാര്യയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും മുനീറയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി പദാർത്ഥങ്ങളുടെ ലഭ്യത ഇല്ലാതാക്കണം – ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്

തിരുവല്ല : ഐക്യരാഷ്ട്ര സംഘടന നൽകുന്ന പ്രതിരോധമാണ് പ്രധാനം എന്ന ചിന്താവിഷയത്തിൻ്റെ അടിസ്ഥാനത്തിൽ മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ലഭ്യത കേരളത്തിൽ ഇല്ലാതാക്കുവാനാണ് സർക്കാർ ശ്രമിക്കേണ്ടത് എന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവർജന...

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം: വിശദീകരണവുമായി റിട്ടേണിങ് ഓഫീസര്‍

കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നതായി ആരോപണം. രാവിലെ പതിനൊന്നരയോടെയാണ് സ്‌ട്രോങ് റൂം തുറന്നത്. എന്നാല്‍ ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയില്‍...
- Advertisment -

Most Popular

- Advertisement -