Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsജീവനക്കാര്‍ക്കുള്ള ഡി...

ജീവനക്കാര്‍ക്കുള്ള ഡി എ കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ (ക്ഷാമബത്ത) കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചന. കുടിശ്ശികയുള്ള ഡി എയുടെ രണ്ട് ഗഡുവെങ്കിലും അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡി എ കുടിശിക അനുവദിക്കാന്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മേല്‍ സമ്മര്‍ദ്ദമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇത് ഇനിയും വൈകിപ്പിക്കേണ്ട എന്നാണ് എല്‍ ഡി എഫിനുള്ളിലെ പൊതുവികാരം.

അതേസമയം ഡിസംബറിലെ ദേശീയ വില സൂചിക അനുസരിച്ച്‌ ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡി എ കൂടി വന്നേക്കും. ഇതോടെ ജീവനക്കാരുടെ ഡി എ 37 ശതമാനമായി ഉയരും. എങ്കിലും 22 ശതമാനം മാത്രമെ നല്‍കൂ.

2023 ജൂലായ്, 2024 ജനുവരി മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന ഡി എ ഈ വര്‍ഷം ആദ്യം തന്നെ അനുവദിക്കും എന്നാണ് വിവരം. ആറ് ശതമാനത്തോളം വരും ഇത്. ജനുവരി 29 നാണ് സംസ്ഥാന ബജറ്റ്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ബജറ്റില്‍ തന്നെയായിരിക്കും ഡി എ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല പള്ളിപ്പെരുന്നാൾ 26 ന് കൊടിയേറും

പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 126 -ാമത് ഓർമപ്പെരുന്നാളിന് 26നു കൊടിയേറും. നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന പെരുന്നാളെന്ന് പരുമല സെമിനാരി കൗൺസിൽ സെക്രട്ടറി ബിജു ഉമ്മനും മാനേജർ കെ.വി.പോൾ റമ്പാൻ...

മഴയുടെ തീവ്രത കുറയുന്നു : അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.  നേരത്തെ ഒന്‍പത് ജില്ലകളില്‍ തീവ്രമഴയാണ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍,...
- Advertisment -

Most Popular

- Advertisement -