Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെല്ല് സംഭരണം...

നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടും: മന്ത്രി വി.എൻ. വാസവൻ

ആലപ്പുഴ: ​കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടൽ നടത്തുമെന്നും ഇത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

എഴുപത്തിരണ്ടാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴ റമദയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

​രണ്ട് സഹകരണ സംഘങ്ങൾ ‘നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ’ എന്ന രീതിയിൽ സംഘടിപ്പിക്കും. ഇവയിൽ ഒരെണ്ണം കോട്ടയത്തും രണ്ടാമത്തേത് പാലക്കാടും പ്രവർത്തനം ആരംഭിക്കും. കോട്ടയത്തെ ഈ സംരംഭം മാർച്ചിൽ ഉദ്ഘാടനം ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

​ആധുനിക കാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് എല്ലാ രംഗത്തും മുന്നേറ്റം നടത്താൻ സഹകരണ മേഖലയ്ക്ക് സാധിച്ചു. ഉല്പാദന, സേവന, പശ്ചാത്തല വികസന മേഖലകളിൽ ഒരുപോലെ ഇടപെട്ടുകൊണ്ട് അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധയാകർഷിക്കാൻ കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് സാധിച്ചു.

സഹകരണ പ്രസ്ഥാനങ്ങൾ ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നിറസാന്നിധ്യമായി മാറിയിരിക്കുന്നു. ഉല്പാദന രംഗത്ത് ഇന്ന് സഹകരണ സംഘങ്ങൾ 400-ൽ പരം ഉല്പന്നങ്ങളാണ് നിർമ്മിക്കുന്നത്. കൂടാതെ കാർഷിക വിഭവങ്ങൾ അമേരിക്ക, യൂറോപ്പ്, ഗൾഫ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സാധിച്ചു.

സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രവാസികളുടെ തരിശായിക്കിടക്കുന്ന ഭൂമി നിശ്ചിത കാലത്തേക്ക് കൃഷി ചെയ്യുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.​മുൻ എം.എൽ.എയും കേരള സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനുമായ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results: 08-07-2024 Win Win W-777

1st Prize Rs.7,500,000/- (75 Lakhs) WT 918331 (KAYAMKULAM) Consolation Prize Rs.8,000/- WN 918331 WO 918331 WP 918331 WR 918331 WS 918331 WU 918331 WV 918331 WW 918331 WX...

ആലപ്പുഴയിൽ കെസി വേണുഗോപാല്‍  മത്സരിക്കുമെന്ന് സൂചന

ആലപ്പുഴ : എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ്...
- Advertisment -

Most Popular

- Advertisement -