Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകെ.ജെ യേശുദാസിന്റെ...

കെ.ജെ യേശുദാസിന്റെ ജന്മദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സംഗീതാരാധന

ബാംഗ്ലൂർ: ഗാനഗന്ധർവൻ യേശുദാസിന്റെ 86-ാം ജന്മദിനത്തിന് ഇഷ്ടദേവതയായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ സംഗീതാരാധന നടന്നു. യേശുദാസിന്റെ ഷഷ്ടിപൂർത്തി വേളയിൽ സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്തിലും  മൂകാംബികാ സംഗീതാർച്ചനാ സമിതിയുടെ ആഭിമുഖ്യത്തിലും സംഘടിപ്പിച്ച ഉദയാസ്തമയ സംഗീതാരാധനയിൽ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ് കീർത്തനാലാപനം നടത്തി. യേശുദാസിന്റെ പിറന്നാളിന് മൂകാംബികാ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടന്നു. വിജയ് യേശുദാസ്,  യേശുദാസിന്റെ സുഹൃത്തുക്കളായ ആർ.കെ.ദാമോദരൻ, ഡോ.സി.എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

കൊല്ലൂർ മൂകാംബികാ സംഗീതാർച്ചനാ സമിതി ഏർപ്പെടുത്തിയ ഈ വർഷത്തെ സൗപർണികാമൃതം പുരസ്ക്കാരത്തിന് അർഹനായ പ്രശസ്ത കവിയും ഗാനരചയിതാവുമായ ആർ.കെ.ദാമോദരന് മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പുരസ്ക്കാര സമർപ്പണം നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിൽ ഇഴയുന്ന വികസനം വ്യാപാരികൾക്ക് തലവേദനയാകുന്നു

പത്തനംതിട്ട : ടൗണിൽ കെ എസ് ആർ ടി സി ജംഗ്ഷൻ മുതൽ മുത്തൂറ്റ് ആശുപത്രി വരെയുള്ള ഭാഗത്ത് മേൽപ്പാലം നിർമ്മാണത്തിൻ്റെ പേരിൽ ഗതാഗതം തടസപ്പെടുത്താൻ തുടങ്ങിയിട്ട് നാല് വർഷങ്ങൾ പിന്നിടുന്നു. ഇതോടെ...

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം : മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍(89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. കെ കരുണാകരന്റെ കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചു.1960 ബാച്ചിലെ...
- Advertisment -

Most Popular

- Advertisement -