Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsഅറസ്റ്റിലായ രാഹുല്‍...

അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ ജാമ്യഹര്‍ജി സമര്‍പ്പിച്ചു

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് രാഹുലിന്റെ വാദം.

ബലാത്സംഗ കുറ്റം തനിക്കെതിരെ നിലനില്‍ക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഹുല്‍ പറയുന്നു. പരാതിക്കാരി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും ഒരു പുരുഷനെ കാണാനായി റൂം ബുക്ക് ചെയ്ത് എത്തുമ്പോള്‍ അതിന്റെ വരും വരായ്കകളെക്കുറിച്ച് കൃത്യമായി തിരിച്ചറിയാന്‍ ശേഷിയുള്ള ആളാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിക്കാരി വിവാഹിതയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും, അതുകൊണ്ടാണ് ബന്ധവുമായി മുന്നോട്ട് പോയതെന്നുമാണ് രാഹുലിന്റെ വിശദീകരണം. എന്നാല്‍ യുവതി വിവാഹിതയാണെന്ന് അറിഞ്ഞതോടെ തന്നെ ആ ബന്ധം അവസാനിപ്പിച്ചതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തിരുവല്ല ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെസ്ന കേസ് :തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണമാവാമെന്ന് സിബിഐ

തിരുവനന്തപുരം : ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണമാവാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ അറിയിച്ചു.കേസിന്റെ എല്ലാവശങ്ങളും നേരത്തെ പരിശോധിച്ചതാണെന്നും  ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച...

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു ; സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു.കോളിയൂർ സ്വദേശി സുമനാണ്(38) മരിച്ചത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിലായി. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം .അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു അച്ചു, അനന്തു,...
- Advertisment -

Most Popular

- Advertisement -