Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeArchitectureകേര രക്ഷ...

കേര രക്ഷ വാരം പദ്ധതിയ്ക്കു തുടക്കമായി

കുറ്റൂർ : കേര രക്ഷാവാരം പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന്റെ മണ്ട വൃത്തിയാക്കി മരുന്ന് വയ്ക്കുന്ന പദ്ധതിയ്ക്ക് കുറ്റൂർ കൃഷി ഭവനിൽ  തുടക്കമായി.പദ്ധതിയുടെ ഉത്ഘാടനം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന സതീഷ് കർഷകനായ വി എം സദാശിവൻ പിള്ളയുടെ കൃഷിയിടത്തിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഗോപകുമാർ, മെമ്പർമാരായ അഭിലാഷ്, ദീപ, ഏലിയാസ്, രാജലക്ഷ്മി, കൃഷി ഓഫീസർ താരാമോഹൻ, മറ്റു കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കണ്ണൂർ പന്നിയൂർ കൃഷി വിഗ്യാൻ കേന്ദ്രം ഉൽപാദിപ്പിച്ചു നൽകുന്ന ട്രൈക്കോ കേക്ക് 5 എണ്ണം എന്ന തോതിലാണ് മണ്ട വൃത്തിയാക്കുന്ന തെങ്ങിൽ വയ്ക്കുന്നത്. ചെല്ലിയുടെ ആക്രമണത്തെ തുടർന്ന് തെങ്ങ് നശിക്കുവാൻ കാരണമാകുന്ന കൂമ്പ് ചീയൽ രോഗത്തെ പ്രതിരോധിക്കുവാൻ ഈ മിത്രകുമിൽ ഏറെ ഫലപ്രദമാണെന്ന് കെവികെ സാക്ഷപ്പെടുത്തുന്നു.

തെങ്ങിന്റെ മുകളിൽ കയറി ഉണങ്ങിയ ഓല, മടൽ, കൊതുമ്പ്, എന്നിവ നീക്കം ചെയ്തു മൂപ്പെത്തിയ തേങ്ങ ഇട്ടതിന് ശേഷം മരുന്ന് വച്ചു നൽകുന്നതാണ് പദ്ധതി.
ഒരു തെങ്ങിന് 50/- രൂപ ഗുണഭോക്തൃ വിഹിതം അടക്കണം. കുറഞ്ഞത് 5 തെങ്ങ് വേണം. ഈ വർഷത്തെ കരം ഒടുക്കിയ രസീത് സഹിതം  അപേക്ഷിക്കാവുന്നതാണ്.

വെണ്ട, വഴുതന, തക്കാളി, കുറ്റി പയർ ഇവയുടെ തൈകൾ നാളെ രാവിലെ 10.30 മുതൽ കുറ്റൂർ കൃഷി ഭവനിൽ നിന്നും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട് . അപേക്ഷ, കരം ഒടുക്കിയ രസീത് ഇവ ഹാജരാക്കണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓസ്കർ പുരസ്‌കാരം : മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജെസി ബക്ലി, മികച്ച ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ

ലൊസാഞ്ചലസ് : 98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു .മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ,മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ. ജെസി ബക്ലി (ഹാംനെറ്റ് ) മികച്ച നടിയായി.മികച്ച...

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം:  21 പേർക്ക് പരിക്കേറ്റു

ചെങ്ങന്നൂർ: എം സി റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ...
- Advertisment -

Most Popular

- Advertisement -