Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷി കുട്ടികളെ മുഖ്യധാരയിൽ...

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിൽ എത്തിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ഭിന്നശേഷിയുള്ള കുട്ടികളെ  മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ ബഡ്‌സ് കലോത്സവം ‘തില്ലാന 2026’ അബാൻ ആർക്കേഡ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി കുട്ടികൾക്ക് മാനസിക, ബൗദ്ധിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കൽ അധ്യക്ഷത വഹിച്ചു.

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും നൈപുണ്യപരിശീലനവും പരിപാലനവും ലക്ഷ്യമാക്കി കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമാണ് കലോത്സവം സംഘടിപ്പിച്ചത്. ജില്ലയിലെ 12 ബഡ്സ് സ്കൂളുകളിൽ നിന്നായി 150 ഓളം മത്സരാർഥികളാണ് മാറ്റുരച്ചത്. 15 സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾക്കാണ് അബാൻ ഓഡിറ്റോറിയം വേദിയായത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർഡിഎക്‌സ് സിനിമാ നിർമാതാക്കൾക്കെതിരെ പരാതി

കൊച്ചി : ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾ കബളിപ്പിച്ചു എന്നാരോപണവുമായി ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഞ്ജന എബ്രഹാം. ചിത്രത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്തു പണം നിക്ഷേപിപ്പിച്ചശേഷം നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. സിനിമയുടെ നിർമാതാക്കളായ...

യുവമോർച്ച കാർഗിൽ വിജയ് ദിവസ് ദീപശിഖ പ്രയാണം നടത്തി

പത്തനംതിട്ട : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. പത്തനംതിട്ട നഗരത്തിൽ യുദ്ധസ്മാരകത്തിൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിച്ചു. ഇന്ത്യ - ബംഗ്ലാദേശ് വിമോചന...

അഭിമുഖം

- Advertisment -

Most Popular

- Advertisement -