Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsഭക്തര്‍ക്ക് സായൂജ്യമേകി...

ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നുപതിനെട്ടാം പടിയില്‍ പടിപൂജ

ശബരിമല: മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ പടിപൂജയ്ക്ക് ജനുവരി 16 ദീപാരാധനയ്ക്ക് ശേഷം തുടക്കം. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കയറുന്ന പവിത്രമായ പതിനെട്ട് പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അര്‍പ്പിച്ചായിരുന്നു പടിപൂജ.

പൂക്കളാല്‍ അലംകൃതമായി ദീപപ്രഭയില്‍ ജ്വലിച്ച് നിന്ന പതിനെട്ടുപടികളുടെ അപൂര്‍വ കാഴ്ച സന്നിധാനത്ത് ഭക്തര്‍ക്ക് വേറിട്ട അനുഭവമായി. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയുടെയും കാര്‍മികത്വത്തിലുമായിരുന്നു ഒരു മണിക്കൂറോളം നീണ്ട പടിപൂജ.

പൂജയുടെ ഭാഗമായി പതിനെട്ടാംപടി കഴുകി വൃത്തിയാക്കി മധ്യഭാഗത്തായി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങള്‍ കൊണ്ട് അലങ്കരിച്ചു. പതിനെട്ടു പടികളില്‍ ഇരുവശത്തും നിലവിളക്ക് തെളിച്ചു. പടികളില്‍ പൂജാദ്രവ്യങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങള്‍ക്ക് പൂജ നടത്തി. ഓരോ പടിയിലും ദേവചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ശബരിമല അടക്കമുള്ള പതിനെട്ട് മലകളെയാണ് പടികള്‍ പ്രതിനിധാനം ചെയ്യുന്നതെന്നാണ് സങ്കല്‍പം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമ‌ല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ഉദ്യോഗസ്ഥ ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി തള്ളി

പത്തനംതിട്ട : ശബരിമ‌ല സ്വർണക്കൊള്ള കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ദ്വാരപാലകപാളി കേസിൽ 4-ാം...

ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ്; എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്

പത്തനംതിട്ട : എക്‌സൈസ് വകുപ്പിന്റെ ക്രിസ്മസ് - പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജനുവരി നാല് വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങി ജില്ലയിൽ ഇതുവരെ ആകെ 318 റെയ്ഡുകള്‍ നടത്തി...
- Advertisment -

Most Popular

- Advertisement -