Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅതിരമ്പുഴ പള്ളി...

അതിരമ്പുഴ പള്ളി പെരുന്നാൾ :  24-ന് ഗതാഗത നിയന്ത്രണം

കോട്ടയം: അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 24-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം സി റോഡിലൂടെ ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.

മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, മെഡിക്കല്‍ കോളേജ് കുരിശുപള്ളി ഭാഗത്ത്നിന്നും ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് എം സി റോഡിലൂടെയോ, അമ്മഞ്ചേരി ജംഗ്ഷനില്‍നിന്നും വലത്തേക്ക് തിരിഞ്ഞ് കാരിത്താസ് ജംഗ്ഷനിലെത്തി എം സി  റോഡിലൂടെയോ പോകേണ്ടതാണ്.

എം സി റോഡില്‍ പാറോലിക്കല്‍ ജംഗ്ഷനില്‍ നിന്നും അതിരമ്പുഴ പള്ളി ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ പോകുവാന്‍ പാടില്ല.  ഈ റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ ഉപ്പുപുര ജംഗ്ഷനില്‍ ആളെയിറക്കി കോട്ടമുറി ജംഗ്ഷന്‍ വഴി തിരികെ പോകേണ്ടതാണ്. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും അതിരമ്പുഴ പള്ളിയിലേക്ക് വരുന്ന ബസുകള്‍ യൂണിവേഴ്സിറ്റി ജംഗ്ഷന്‍ ഭാഗത്ത് ആളെയിറക്കി തിരികെ പോകേണ്ടതാണ്.

മനക്കപ്പാടം ഓവര്‍ബ്രിഡ്ജ് മുതല്‍ യൂണിവേഴ്സിറ്റി ജംഗ്ഷന്‍ വരെയുള്ള റോഡ്‌ സൈഡിലും അതിരമ്പുഴ പള്ളി മൈതാനത്തും 3.00  മുതല്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ലന്നും അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 12 (വാഴത്തോപ്പില്‍ ഗേറ്റ്) ഒക്‌ടോബര്‍  21 ന്  വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ മേല്‍പറഞ്ഞ സമയം...

വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി

വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്തനിലയിൽ കണ്ടെത്തി. ശരീരത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം .രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. 7 വയസ്സോളം പ്രായമുള്ള പെൺകടുവയാണ്...
- Advertisment -

Most Popular

- Advertisement -