Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന ബജറ്റ്...

സംസ്ഥാന ബജറ്റ് : ആശ,അംഗൻവാടി വർക്കർമാർക്ക് വേതനവർധന

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു .കേന്ദ്രത്തെ വിമർശിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങിയത്. ക്ഷേമ പെൻഷൻ വിതരണത്തിന് 14,500 കോടി രൂപ വകയിരുത്തി.അങ്കണവാടി വർക്കർമാർ ,പ്രീപ്രൈമറി സ്‌കൂൾ അധ്യാപകർ എന്നിവരുടെ പ്രതിമാസ വരുമാനത്തിൽ 1000 രൂപ,അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപ, ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപയും വർധിപ്പിക്കും.

വന്യജീവി ആക്രമണം നേരിടാൻ 100 കോടി രൂപ അധികം അനുവദിച്ചു. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ,തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അധിക വിഹിതം,യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം,വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി,കെ ഫോണിന് 112.44 കോടി തുടങ്ങിയവ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു .എംസി റോഡ് വികസനത്തിനായി 5917 കോടി കിഫ്ബിയിൽ നിന്ന് വകയിരുത്തി.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വട്ടിയൂർക്കാവിൽ സ്കൂൾ വാൻ കുഴിയിലേക്ക് വീണ് 32 കുട്ടികൾക്ക് പരിക്ക്.ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം .സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് കുഴിയിലേക്ക് വീണത്. കുട്ടികളെ ഇറക്കാനായി റിവേഴ്സ്...

നാലമ്പലദർശന സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി: ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും പുലർച്ചെ യാത്ര തിരിച്ചിരുന്നു

തിരുവല്ല: കർക്കിടക മാസത്തിലെ പുണ്യനാളുകളിൽ നാലമ്പലദർശന സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ല്. പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ ഡിപ്പോകളിൽ നിന്ന് നാലമ്പലദർശനം നടത്താൻ കർക്കടകം...
- Advertisment -

Most Popular

- Advertisement -