Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപാലിയേറ്റീവ് ദിനാചരണം:...

പാലിയേറ്റീവ് ദിനാചരണം: ജില്ലാ ഉദ്ഘാടനം

പത്തനംതിട്ട: ജില്ലയിലെ പാലിയേറ്റീവ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം പത്തനംതിട്ട, കത്തോലിക്കേറ്റ് കോളേജ്  നാഷണൽ സർവീസ് സ്കീം യൂണിറ്റ്  സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ് മാർ ക്ലിമിസ് ഹാളിൽ നടന്ന  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി ഉദ്ഘാടനം നിർവഹിച്ചു.

പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ് അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എസ്. ശ്രീകുമാർ പാലിയേറ്റീവ് ദിനാചരണ സന്ദേശം നൽകി. ‘പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ’ എന്നതാണ് ഈ വർഷത്തെ പാലിയേറ്റീവ് ദിനാചരണ തീം.  പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലൂടെ  കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും  പാലിയേറ്റീവ് രോഗികൾക്ക് പരിപൂർണ പിന്തുണ നൽകുന്നതിനുള്ള  ബോധവൽക്കരണ  പ്രവർത്തനങ്ങളും ചർച്ച ചെയ്തു.

ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ്, പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ്  നാഷണൽ സർവീസ് സ്കീം  പ്രോഗ്രാം ഓഫീസർ ഡോ.തോമസ് എബ്രഹാം, ജില്ലാ പാലിയേറ്റീവ് കോഡിനേറ്റർ ഐശ്വര്യ എൻ. രാജ് എന്നിവർ പങ്കെടുത്തു. സിഗ്നേച്ചർ കാമ്പയിൻ, ഫ്ലാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 10-07-2026 Suvarna Keralam SK-60

1st Prize Rs.1,00,00,000/- RX 114068 (KANJANAGADU) Consolation Prize Rs.5,000/- RN 114068 RO 114068 RP 114068 RR 114068 RS 114068 RT 114068 RU 114068 RV 114068 RW 114068 RY 114068 RZ 114068 2nd Prize Rs.30,00,000/- RU 713826 (PUNALUR) 3rd...

സിവിൽ ഡിഫൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം : നിലവിലെ സാഹചര്യത്തിൽ സിവിൽ ഡിഫൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 5040 സിവിൽ ഡിഫൻസ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. സന്നദ്ധ പ്രവർത്തനത്തിന് താല്പര്യമുള്ളതും 18 നും 50 നും ഇടയിൽ പ്രായമുള്ളതുമായ എല്ലാവർക്കും...
- Advertisment -

Most Popular

- Advertisement -