Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsരാജീവ് ചന്ദ്രശേഖറിനെ...

രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്‌ കുരുവട്ടുർ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍

തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്‌ കുരുവട്ടുർ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയായിരുന്നു സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങള്‍ക്ക് പിന്തുണയും അഭിനന്ദനവും അറിയിച്ചാണ് കുരുവട്ടുർ സാവിയത്തുല്‍ സൂഫിയ പ്രതിനിധികള്‍ എത്തിയത്.

പ്രതിനിധികളായ നൗഷാദ് അഹ്സനി ഒതുക്കുങ്ങല്‍, തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവർ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി. സാവിയത്തു സൂഫിയ നേതാവ് ശൈഖുന ഹാഫിള് ഉസ്താദിന്റെ നിർദേശപ്രകാരമാണ് പ്രതിനിധികള്‍ എത്തിയത്.

മനുഷ്യരില്‍ പരസ്പര സ്നേഹം നില നിർത്തുന്നതിന് സൂഫി ധാര വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന പിന്തുണ ശ്ശാഘനീയമാണെന്നും നൗഷാദ് അഹ്സനി ഒതുക്കുങ്ങലും തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫിയും പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാം, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് ഷാഹിദ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 11-01-2026 Samrudhi SM-37

1st Prize Rs.1,00,00,000/- MG 749464 (KASARAGOD) Consolation Prize Rs.5,000/- MA 749464 MB 749464 MC 749464 MD 749464 ME 749464 MF 749464 MH 749464 MJ 749464 MK 749464...

ഫാത്തിമാപുരം പള്ളിയില്‍ മാതാവിന്റെ തിരുനാള്‍ കൊടിയേറി

ചങ്ങനാശേരി : ഫാത്തിമാപുരം ഫാത്തിമമാതാ ദൈവാലയത്തില്‍ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. കൊടിയേറ്റ് കര്‍മ്മം വികാരി റവ.ഫാ. തോമസ് പാറത്തറ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞ്, വി.കുര്‍ബാന, നൊവേന- റവ.ഫാ. സ്റ്റെഫിന്‍ മാമ്പറ...
- Advertisment -

Most Popular

- Advertisement -