Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനടൻ മണിയൻപിള്ള...

നടൻ മണിയൻപിള്ള രാജുവിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം : നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്.നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്.ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ ഇന്നലെ രാത്രിയായിരുന്നു ആയിരുന്നു അപകടം. അപകടമുണ്ടായ ശേഷം വാഹനം നിർത്താതെ പോയി. മ ണിയൻ പിള്ള രാജു തന്നെയാണ് കാർ ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട് .

പരിക്കേറ്റ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിവേദിതിന്റെ കാലുകൾ‌ക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. അപകടം മനഃപ്പൂർവ്വം അല്ലെന്നും താൻ മദ്യലഹരിയിൽ അല്ലായിരുന്നുവെന്നും പേടികൊണ്ടാണ് വണ്ടി നിർത്താത്തത് എന്നും മണിയൻപിള്ള രാജു പറഞ്ഞു . അപകടത്തിൽ കേസെടുത്ത മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഹാജരാകാമെന്ന് നടൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജീവനക്കാരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകി : തെളിവുമായി ചെന്നിത്തല

തിരുവനന്തപുരം :  സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്പാര്‍ക്കിന് കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു .മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയ്ക്ക്...

സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9 വരെ

തിരുവനന്തപുരം : സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്തംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷ...
- Advertisment -

Most Popular

- Advertisement -