Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsപഠന സങ്കല്പങ്ങൾ...

പഠന സങ്കല്പങ്ങൾ മാറ്റുക : ഋഷിരാജ് സിംഗ് ഐപിഎസ്

റാന്നി : പരമ്പരാഗത പഠനരീതിയിൽ നിന്നും മാറി കാലാനുസൃതമായ പഠനരീതി പരിശീലിക്കണമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ആവശ്യപ്പെട്ടു. SC ഹയർ സെക്കൻഡറി സ്കൂളിലെ ഇ ഡി ക്ലബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴത്തിലുള്ള വായനയും വിവര സാങ്കേതിക വിദ്യയിലുള്ള അറിവുകളും ഇന്ന് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്കൂൾ മാനേജർ റവ. ജോൺസൺ വർഗീസ് അധ്യക്ഷനായി.

റിട്ട. എക്സൈസ് ഓഫീസർ ബി ഹരികുമാർ, മുഖം പബ്ലിക്കേഷൻസ് ഡയറക്ടർ അനിൽ പെണ്ണുക്കര, ഇൻഡസ്ട്രീസ് റാന്നി എക്സ്റ്റൻഷൻ ഓഫീസർ അമൽദേവ്, പ്രിൻസിപ്പൽ ഷൈനി സൂസൻ എബ്രഹാം, ഹെഡ്മിസ്ട്രസ് അനി മാത്യു , ഇ ഡി ക്ലബ് സ്കൂൾ കോ ഓർഡിനേറ്റർ ലിജു പി മാത്യു എന്നിവർ സംസാരിച്ചു. ഇ ഡി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച സ്മാർട്ട് ഗ്ലോ എൽ ഇ ഡി ബൾബ്, ഇ ഡി സ്കോളർ നോട്ട് ബുക്ക് ,റേഞ്ചർ യൂണിറ്റ് നിർമിച്ച “I Promise “പേപ്പർ പേന എന്നിവയുടെ പ്രകാശനവും നടന്നു. മുഖം പബ്ലിക്കേഷൻസ് സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ മാനേജർ ഏറ്റുവാങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. എല്ലാ...

തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ബസ് തൊഴിലാളികൾ പണിമുടക്ക് നടത്തി

തിരുവല്ല: തകർന്നു കിടക്കുന്ന തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്നും, ബസ് സ്റ്റാന്റിൽ യാത്രകാർക്ക്  വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കണമെന്നും  ആവശ്യപ്പെട്ട്  സ്വകാര്യ  ബസ് തൊഴിലാളികൾ പണിമുടക്ക് നടത്തി. തിരുവല്ല...
- Advertisment -

Most Popular

- Advertisement -