Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപൊയ്കയിൽ ശ്രീകുമാര...

പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-ാമത് ജന്മദിന മഹോത്സവം – പ്രചരണ പരിപാടികൾക്ക് തുടക്കമായി

തിരുവനന്തപുരം: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 148-ാമത് ജന്മദിന മഹോത്സവം ആദിയർ ജനതയുടെ ദേശീയ ഉത്സവമായി 2026 ഫെബ്രുവരി 13 മുതൽ 19 വരെ ആഘോഷിക്കപ്പെടുന്നതിൻ്റെ ഭാഗമായി പ്രത്യക്ഷ രക്ഷാ ദൈവ സഭ യുവജനസംഘം സംസ്ഥാന വ്യാപകമായി സഭയുടെ വിവിധ സോണലുകളിലായി  നടത്തുന്ന പ്രചരണ പരിപാടികൾക്ക് തുടക്കമായി. പ്രചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം  തിരുവനന്തപുരം സോണലിൽ കിഴക്കേകോട്ട ഗാന്ധി പാർക്കിൽ  തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് നിർവഹിച്ചു. ആഘോഷ പരിപാടികളുടെ  ഭാഗമായി സന്ദേശ യാത്രകൾ, ജന്മദിന സന്ദേശ സമ്മേളനങ്ങൾ, വൈജ്ഞാനിക സെമിനാറുകൾ, യൂട്യൂബ് പ്രഭാഷണ പരമ്പര എന്നിവ നടത്തപ്പെടും.

“മാനവ വിമോചനത്തിന്റെ ആദ്ധ്യാത്മിക വെളിച്ചം” എന്ന  സന്ദേശം മുൻനിർത്തിയാണ് ഇത്തവണത്തെ പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.  ഇരവിപേരൂർ സോണലിന്റെ ആഭിമുഖ്യത്തിൽ  പന്തളത്ത് നടന്ന പ്രചരണ പരിപാടിയുടെ ഉദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും, മുതലപ്ര സോണലിന്റെ  പ്രചരണ പരിപാടിയുടെ  ഉദ്ഘാടനം കറുകച്ചാലിൽ ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജും, കോട്ടയം സോണലിന്റെ പ്രചരണ പരിപാടി ഞാലിയാകുഴിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എയും, കനകപ്പലം സോണലിന്റെ പ്രചരണ പരിപാടി റാന്നിയിൽ ആന്റോ ആന്റണി എം.പിയും കിഴക്കൻ സോണൽ പ്രചരണ പരിപാടികൾ കട്ടപ്പനയിൽ  മുൻസിപ്പൽ ചെയർമാൻ ജോയ് ചാമക്കുഴിയും ഉദ്ഘാടനം ചെയ്തു.

പ്രചരണ പരിപാടികളുടെ സംസ്ഥാനതല സമാപനം ഫെബ്രുവരി 10 ന് കാസർഗോഡ് ജില്ലയിലെ പരപ്പയിൽ നടക്കും. സമാപന സമ്മേളനം  തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈംഗികാതിക്രമ കേസ് : പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ(33) ബെംഗളുരു വിമാനത്താവളത്തിൽ വച്ച് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിനു പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി...

സെന്‍സസ്: ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി

പത്തനംതിട്ട: പതിനാറാമത് സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജില്ലതല ഉദ്യോഗസ്ഥരുടെ പരിശീലനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ പൂർത്തിയായി. ആറു ദിവസമായി രണ്ടു ബാച്ച്  ഉദ്യോഗസ്ഥരുടെ പരിശീലനമാണ് നടത്തിയത്. സെന്‍സസ് ഡയറക്ടറേറ്റിലെ ഡേറ്റ പ്രൊസസിംഗ് അസിസ്റ്റന്റ്...
- Advertisment -

Most Popular

- Advertisement -