തിരുവനന്തപുരം : കെഎസ്ആർടിസി യാത്രക്കാരുടെ വിശ്വാസവും ആവശ്യങ്ങളും മുൻനിർത്തി ബജറ്റ് ടൂറിസം യാത്രകളിൽ ഗുരുവായൂർ ദർശന യാത്രകളും ആരംഭിച്ചു.
വിനോദവും വിജ്ഞാനവും തീർത്ഥാടനാനുഭവവും ഒരുമിച്ചുചേർക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ബജറ്റ് ടൂറിസം യാത്രകൾ ഇതിനകം ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. യാത്രക്കാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രശസ്തമായ ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക യാത്രകൾ ആരംഭിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ശാന്തമായും സുഖകരമായും ദർശനാനുഭവം ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ ബഡ്ജറ്റ് ടൂറിസം ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ താമസ സൗകര്യവും യാത്രയിലുടനീളം മാർഗനിർദ്ദേശം നൽകുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം കോഡിനേറ്ററുടെ സേവനവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
Trivandrum North – 9188619378
Trivandrum South – 9188938522
Kollam – 9188938523
Pathanamthitta – 9188938524
Alappuzha – 9188938525
Kottayam – 9188938526
Idukki – 9188938527
Ernakulam – 9188938528
Thrissur – 9188938529
Palakkad – 9188938530
Malappuram – 9188938531
Kozhikode – 9188938532
Wayanad – 9188938533
Kannur & Kasaragod – 9188938534
State Co-ordinator – 9188938521






