Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsKollamതന്ത്രി കണ്ഠരര്...

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ശബരിമലയിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപങ്ങളിലെയും സ്വർണം കവർച്ച ചെയ്യപ്പെട്ട കേസുകളിൽ തന്ത്രി കണ്ഠര് രാജീവര് പ്രതിയാണ്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തന്ത്രിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ബന്ധമുള്ളൂ എന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും കണ്ഠര് രാജീവര് കോടതിയെ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തി റെയിൽവേ

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ ചില മാറ്റങ്ങൾ വരുത്തി റെയിൽവേ. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (12695)...

പമ്പാനദീതട പഠന ഗവേഷണ സമിതിയുടെ ‘വേരുകൾ തേടി ഉറവകൾ തേടി’ പഠനയാത്ര 24 മുതൽ

തിരുവല്ല: പമ്പാനദീതട പഠന ഗവേഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 'വേരുകൾ തേടി ഉറവകൾ തേടി' പരിപാടിയുടെ രജിസ്ട്രേഷൻ തുടങ്ങി. ഇതിന്റെ ഭാഗമായുള്ളചരിത്രാന്വേഷണയാത്ര ഒക്ടോബർ 24-ന് ആറൻമുള ദേശ സന്ദർശനത്തോടെ ആരംഭിക്കും. കഥാപ്രസംഗകലയുടെ പിതാവ്...
- Advertisment -

Most Popular

- Advertisement -