Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേനൽച്ചൂട് : തൊഴിൽ...

വേനൽച്ചൂട് : തൊഴിൽ സമയം പുനഃക്രമീകരിച്ചു

ആലപ്പുഴ : സംസ്ഥാനത്ത് വേനൽക്കാലം ആരംഭിച്ച സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയാനായി ലേബർ കമ്മീഷണർ തൊഴിൽ സമയം പുനഃക്രമീകരിച്ചു. മെയ് 20 വരെയാണ് പുതിയ ക്രമീകരണം നിലവിലുണ്ടാകുക.

പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ എട്ട് മണിക്കൂർ ജോലി സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയുള്ള സമയത്തിനുള്ളിൽ ക്രമീകരിക്കണം. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന രീതിയിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന രീതിയിലുമാണ് പുന ക്രമീകരിക്കേണ്ടത്.

സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർമ്മാണ മേഖലകളിലും റോഡ് നിർമ്മാണ മേഖലകളിലും കർശന പരിശോധന ഉറപ്പാക്കാൻ ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പരിശോധനാ വിവരങ്ങൾ പ്രതിദിനം ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി : മെമു റദ്ദാക്കി

കൊച്ചി : ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍  ട്രെയിനുകള്‍ വൈകിയോടുന്നു.  ഈ റൂട്ടിലെ ട്രെയിന്‍ സര്‍വീസുകൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു. പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വീസ് ഇന്ന് റദ്ദാക്കി. പാലക്കാട്-എറണാകുളം മെമു...

ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ : 30 പേര്‍ കൊല്ലപ്പെട്ടു

ഗാസ : ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഹമാസിന്റെ നേതൃത്വത്തിൽ റഫയിൽ വച്ച് ഇസ്രയേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ ആക്രമണം.ഗാസയിലെ അൽ-ഷിഫ ആശുപത്രിയിലടക്കം...
- Advertisment -

Most Popular

- Advertisement -