Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsഅത്തനേഷ്യസ് യോഹാൻ...

അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലിത്തയുടെ  കബറടക്കം സഭാ ആസ്ഥാനമായ തിരുവല്ലയിൽ

തിരുവല്ല: അമേരിക്കയിലെ  ഡാലസിൽ  വാഹനാപകടത്തിൽ മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ സഭ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലിത്തയുടെ ഭൗതിക ശരീരം സഭയുടെ കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിൽ കബറടക്കും. കഴിഞ്ഞ ദിവസം രാത്രിയിൽ കൂടിയ സഭാ സിനഡിലാണ്  കബറടക്കം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമായത്. വാഹനാപകടം ആയതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതെയുള്ളു. അതിന്  സമയം വേണ്ടി വരും,  ശേഷമെ തുടർ നടപടി തീരുമാനിക്കുവെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.

പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതു വരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിൻ്റെ ചുമതലയുള്ള ഡോ. സാമുവൽ മാർ തെയോഫിലോസിൻ്റെ അധ്യക്ഷതയിലുള്ള സമിതിയാണ് സംസ്കാര ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നത്.

സഭയുടെ നോർത്ത് അമേരിക്കൻ രൂപതാ ആസ്ഥാനത്ത് വെച്ച് ചൊവ്വാഴ്ച ആയിരുന്നു മെത്രാപ്പൊലിത്തയ്ക്ക് അപകടം ഉണ്ടായത്. ആസ്ഥാന വളപ്പിൽ പുറത്തുള്ള പ്രധാന റോഡിൽ പ്രഭാത സവാരിക്കിറങ്ങവെ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഇന്നു 11ന് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സംസ്ഥാന അദ്ധ്യക്ഷനെ ഔദ്യോഗികമായി...

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ  ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഗള്‍ഫ്...
- Advertisment -

Most Popular

- Advertisement -