Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ നടപടിയെ...

സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: ഭിന്നശേഷി സംവരണ പ്രശ്‌നത്തില്‍ എന്‍. എസ്. എസ്. മാനേജ്‌മെന്റിനു ലഭിച്ച സുപ്രീംകോടതി വിധി എല്ലാ എയ്ഡഡ് മാനേജുമെന്റുകള്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ സ്‌കൂള്‍ മാനേജേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു.

സമയബന്ധിതമായി ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ക്രമീകരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രശ്‌നം പരിഹരിക്കുന്നതിലെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത പ്രകടമാക്കുന്നുവെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് വിദ്യാഭ്യാസമേഖലയില്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നും കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കണ്‍സോര്‍ഷ്യം ഭാരവാഹികളായ കുരുവിള മാത്യൂസ്, ഫ്രാന്‍സിസ് പി. എസ്. എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡിലൂടെ നടന്നു പോയ സ്ത്രീയെ കടന്നുപിടിച്ച കേസിൽ ഒരാളെ  പോലീസ്  അറസ്റ്റ് ചെയ്തു

കോഴഞ്ചേരി :  തെക്കേമല ജംഗ്ഷന് സമീപം റോഡിലൂടെ നടന്നു പോയ സ്ത്രീയെ കടന്നുപിടിച്ച കേസിൽ ഒരാളെ ആറന്മുള പോലീസ്  അറസ്റ്റ് ചെയ്തു. ഇടശ്ശേരിമല ഐക്കരമല മോഡിയിൽ ഭാഗത്ത് നെടിയകാലായിൽ വീട്ടിൽ  പ്രവീൺ (28)...

തലവടി സിഎംഎസ് ഹൈസ്ക്കൂളിൽ ‘വണ്ടർ ബീറ്റ്സ് ‘ ഉത്ഘാടനം 26ന് ; ലോഗോ പ്രകാശനം 12ന്

എടത്വ : തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സജ്ജമാക്കുന്ന പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടായ 'വണ്ടർ ബീറ്റ്സ് ' ഉത്ഘാടന ചടങ്ങ് 26ന് 9...
- Advertisment -

Most Popular

- Advertisement -