Saturday, August 15, 2026
No menu items!

subscribe-youtube-channel

HomeNewsഇടുക്കിയിൽ മന്ത്രി...

ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ പി ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിനെ മത്സരിപ്പിക്കാന്‍ നീക്കവുമായി യുഡിഎഫ് . റോഷിക്കെതിരെ തന്ത്രപരമായ നീക്കം എന്ന നിലയിലാണ് കോണ്‍ഗ്രസില്‍ ഈ ആലോചന. കേരള കോണ്‍ഗ്രസ് (എം) നേതാവായ റോഷി അഗസ്റ്റിനെതിരെ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി സ്വകാര്യ മാധ്യമത്തിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

യുഡിഎഫിലേക്ക് മടങ്ങിവരാന്‍ കേരള കോണ്‍ഗ്രസ് ( എം) നേതാക്കളില്‍ ഒരു വിഭാഗം ശ്രമം നടത്തിയരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റോഷി അഗസ്റ്റിന്റെ കര്‍ക്കശ നിലപാടാണ് മുന്നണി മാറ്റ നീക്കം തകര്‍ത്തത്. തുടര്‍ന്നാണ് റോഷിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇടുക്കി അടക്കമുള്ള സീറ്റുകളില്‍ ജയിക്കേണ്ടത് അനിവാര്യമാണെന്നും, പി ജെ ജോസഫിനോട് മത്സരിക്കാനുമാണ് നിര്‍ദേശിച്ചത്.

എന്നാല്‍ ഇടുക്കിയില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം പിജെ ജോസഫ് നിരസിച്ചതായാണ് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അത് സ്വന്തം തട്ടകമായ തൊടുപുഴയില്‍ മാത്രമായിരിക്കുമെന്ന് പി ജെ ജോസഫ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ കാര്യമായ പുരോഗതി കൈവരിക്കാത്ത സമയത്താണ് ഇത്തരമൊരു ആശയവിനിമയം നടന്നത്. ഇടുക്കി, കോതമംഗലം, ഇരിഞ്ഞാലക്കുട എന്നീ പ്രധാന മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്.

നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ത്രികോണ പോരാട്ടം രൂക്ഷമായാല്‍ ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ റോഷി അഗസ്റ്റിനാണ് ഇടുക്കി മണ്ഡലത്തെ നയിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു

തിരുവനന്തപുരം : വീണ്ടും  കുതിച്ച് ഉയർന്ന്  സ്വർണവില. പവന് 72,000 രൂപയും ​ഗ്രാമിന് 9000 രൂപയും കടന്നു. ഒരു പവന് 72,120 രൂപയും ​ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. പവന് 760...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത 18 കാരൻ അറസ്റ്റിൽ

പത്തനംതിട്ട : പതിനേഴുകാരിയെ ബലാൽസംഗം ചെയ്തകേസിൽ 18 കാരൻ അറസ്റ്റിൽ. തണ്ണിത്തോട് തേക്കുതോട് താഴെപൂച്ചക്കുളം പാലവിളയിൽ വീട്ടിൽ ജെ വിജയ് (18) ആണ്  തണ്ണിത്തോട് പോലീസിന്റെ പിടിയിലായത്.അടുപ്പത്തിലായിരുന്ന പെൺകുട്ടിയെ, കഴിഞ്ഞവർഷം നവംബറിനും 2024...
- Advertisment -

Most Popular

- Advertisement -