Friday, June 12, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ ആരോഗ്യമേഖലയെ...

സര്‍ക്കാര്‍ ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിന്റെ സര്‍ക്കാര്‍ ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിക്കണമെന്നുമാണ് ചിലരുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ആര്‍സിസിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ആരോഗ്യമന്ത്രി സംസാരിച്ചത്. ചടങ്ങില്‍ 242 കോടി രൂപ ചെലവില്‍ നിര്‍മിച്ച അത്യാധുനിക ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നു എന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെ ആവശ്യമാണെന്നും രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നും മന്ത്രി ചോദിച്ചു. സ്വകാര്യ കുത്തകകളുടെ ആവശ്യമാണിതെല്ലാമെന്നും, സ്വകാര്യ കുത്തകകള്‍ക്ക് മുന്നില്‍ ആരോഗ്യമേഖലയെ അടിയറവ് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നും വീണ ജോര്‍ജ് പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത് സാധാരണക്കാരാണെന്നും സ്വകാര്യ ആശുപത്രികളിലെ ഇത്തരം വീഴ്ചകള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുമോ? 600ഓളം പരാതികള്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രി കുത്തകള്‍ക്ക് വേണ്ടിയുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്.

ഏറ്റവും മികച്ച രീതിയില്‍ ആരോഗ്യമേഖലയില്‍ ചികിത്സാ സംവിധാനങ്ങള്‍ ഈ സര്‍ക്കാര്‍ ഒരുക്കി. എല്ലാ ജില്ലകളിലും മികച്ച സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ക്രമീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ തന്നെ പരിശോധിച്ചാല്‍ ആശുപത്രികളുടെ സൗകര്യം എത്രത്തോളമാണെന്ന് വ്യക്തമാകും എന്നും കഴിഞ്ഞ ദിവസം വീണ ജോര്‍ജ് പറഞ്ഞിരുന്നു.

വണ്ടാനം മെഡിക്കല്‍ കോളജിലെ വിഷയത്തില്‍ ചട്ടപ്രകാരം ആദ്യം സസ്‌പെന്‍ഷനാണ് നല്‍കാനാകുന്നത്. അതിനുശേഷം നിയമപ്രകാരമുള്ള നടപടികള്‍ക്കുശേഷം ആവശ്യമെങ്കില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കാനാകും. നിസഹായരായിട്ടുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍. വണ്ടാനം മെഡിക്കല്‍ കോളജിലെ സംഭവം ഏതോകാലത്ത് നടന്നതാണ്. എന്നിട്ടും അന്വേഷണം നടത്തി നടപടിയെടുത്തെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ ആക്രമിച്ച 7 യുവാക്കള്‍ക്കെതിരെ കേസ്

കണ്ണൂർ : കണ്ണൂരിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ ആക്രമിച്ച 7 യുവാക്കള്‍ക്കെതിരെ കേസ്. ഇന്നലെ രാത്രി 12.30നാണ് സംഭവം.കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസ്സിലാണ്...

ശക്തമായ മഴയ്ക്ക് ശമനം : വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
- Advertisment -

Most Popular

- Advertisement -