Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeSpiritualഓതറ സെൻ്റ്...

ഓതറ സെൻ്റ് ജോൺസ് സി എസ് ഐ സഭയുടെ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും 12 ന്

കോഴഞ്ചേരി: ഓതറ സെൻ്റ് ജോൺസ് സി എസ് ഐ സഭയുടെ 130-ാം വാർഷിക ആഘോഷവും വിശ്വാസ പ്രഖ്യാപന റാലിയും പുനർനിർമ്മാണം നടത്തിയ വെസ്ട്രിയുടെ പ്രതിഷ്ഠയും  അനുമോദന സമ്മേളനവും മേയ് 12 ന് വൈകിട്ട് 4 ന് പള്ളിയങ്കണത്തിൽ നടക്കും.

ഉച്ചയ്ക്ക് ശേഷം  3.30 ന് ഓതറ പഴയ കാവ് ഇക്കോ സ്പിരിച്ചാലിറ്റി സെൻ്ററിൽ നിന്നും സഭാംഗങ്ങളും ബന്ധുക്കളും പങ്കെടുക്കുന്ന വിശ്വാസപ്രഖ്യാപന റാലി പളളിയിൽ എത്തുമ്പോൾ  പ്രതിഷ്ഠാ വാർഷിക കർമ്മവും പുതുതായി നിർമ്മിച്ച വെസ്ട്രിയുടെ പ്രതിഷ്ഠയും കുടുംബ ഞായർ ആചരണവും അനുമോദന സമ്മേളനവും സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

സഭയുടെ പൂർവ്വകാല പ്രൊബേഷനറി സഭാപ്രവർത്തകനായിരുന്ന ഇപ്പോഴത്തെ മഹായിടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ്,  ഡയോസിസി സ്കൗൺസിലറും പ്രോജക്ട് സ്പോൺസറുമായ ഉമ്മൻ കുര്യനെയും ചടങ്ങിൽ ആദരിക്കും. ഇടവക വികാരി റവ. റെനി ഫിലിപ്പ്  അധ്യക്ഷതവഹിക്കും.  ഒ ജെ ലൂക്കോസ്, ജോസ് മാത്യു, സഭാ പ്രവർത്തകൻ നെൽസൺ വർഗീസ് എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനി വിശുദ്ധിയുടെ പരിമളം പരത്തി : ആര്‍ച്ച് ബിഷപ് തോമസ് തറയില്‍

പരുമല : വിശുദ്ധിയുടെ പരിമളം പരത്തിയ പരുമല തിരുമേനി കവിഞ്ഞൊഴുകുന്ന  അനുഗ്രഹത്തിന്റെ വറ്റാത്ത ഉറവയായി  മാറിയെന്ന് ആര്‍ച്ച് ബിഷപ് തോമസ് തറയില്‍ പ്രസ്താവിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീര്‍ത്ഥാടനവാരാഘോഷ...

എസ് ജയശങ്കർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി

ബീജിംഗ് : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബീജിംഗിൽ കൂടിക്കാഴ്ച നടത്തി.ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത് .2020 ജൂണിൽ...
- Advertisment -

Most Popular

- Advertisement -