Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNewsബ്രഹ്മകലശാഭിഷേക നിറവില്‍...

ബ്രഹ്മകലശാഭിഷേക നിറവില്‍ ഗുരുവായൂരപ്പന്‍: ദര്‍ശനപുണ്യം നേടി ആയിരങ്ങൾ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകള്‍ പൂര്‍ണമായി. രാവിലെ ശീവേലിയും പന്തീരടി പൂജയും പൂര്‍ത്തിയായതോടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കലശം അകത്തേക്ക് എഴുന്നളളിച്ചു. തുടര്‍ന്ന് ദേവഗണങ്ങളുടെ പുണ്യ സാന്നിധ്യം ക്ഷണിച്ച് വലിയപാണി നടന്നു. ഉച്ചപൂജയ്ക്ക് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍  ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് ബ്രഹ്മകലശാഭിഷേകം നിര്‍വ്വഹിച്ചു. മേല്‍ശാന്തി  സുധാകരന്‍ നമ്പൂതിരി ബ്രഹ്മകലശവും ഓതിക്കന്‍മാരായ കക്കാട് വാസുദേവന്‍ നമ്പൂതിരി കുംഭേശകലശവും കര്‍ക്കരി കലശം ശാന്തിയേറ്റ കീഴ്ശാന്തി മാഞ്ചിറ കൃഷ്ണപ്രസാദ് നമ്പൂതിരിയും എഴുന്നെള്ളിച്ചു.

വിശിഷ്ടമായ ചടങ്ങിന് സാക്ഷിയായി ആയിരങ്ങൾ ദര്‍ശനപുണ്യം നേടി. നാളെ രാത്രി പൂയം നക്ഷത്രത്തിലാണ് കൊടിയേറ്റ്. ഉത്സവപ്രാരംഭ ചടങ്ങായ ആനയോട്ടം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റയും, തിരുവല്ല വൈ എം സി എയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ  നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം മുഖ്യ...

സ്കൂൾ തുറക്കൽ: ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30...
- Advertisment -

Most Popular

- Advertisement -