Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി-എന്‍ഡിഎ തെരഞ്ഞെടുപ്പ്...

ബിജെപി-എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കം

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി-എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കമായി. മാറ്റം തുടങ്ങാം എന്ന തലവാചകത്തോടെയാണ് സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ബിജെപി പ്രചാരണം ആരംഭിച്ചത്.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണത്തിന്റെ പരാജയങ്ങളും 140 നിയോജക മണ്ഡലങ്ങളിലെയും എംഎല്‍എമാരുടെ വീഴ്ചകളും ബിജെപിയും എന്‍ഡിഎയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കും. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികള്‍ക്കെതിരെ ബിജെപി ആരംഭിച്ച സമരത്തിന്റെ പ്രചാരണത്തിനായി ‘മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം’ എന്ന തലവാചകത്തിലും ക്യാമ്പയിന്‍ ശക്തമാക്കി.

മതിയായി ശബരിമല കൊള്ളക്കാരെ, മാറാത്തത് മാറും, ഇനി കേരളം വളരും തുടങ്ങിയ വാചകങ്ങളും ബിജെപിയുടെ പ്രചാരണ ബോര്‍ഡുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രചാരണ വാഹനങ്ങളിലും പോസ്റ്ററുകളിലും ഹോര്‍ഡിങ്ങുകളിലും ഫ്‌ളക്‌സിലുമെല്ലാം ഈ വാചകങ്ങളാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പോകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പ്രചാരണ രംഗത്തെ നിരവധി വിദഗ്ധരാണ് ബിജെപിക്ക് വേണ്ടി പ്രചാരണ വാക്യങ്ങള്‍ തയ്യാറാക്കിയത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാതോലിക്കേറ്റ് സ്ഥാപന വാർഷികം ആചരിച്ചു

കോട്ടയം: സഭാ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ശിലയായ കാതോലിക്കേറ്റ് മലങ്കരയിൽ സ്ഥാപിതമായതിന്റെ 113 -ാം വാർഷികം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിച്ചു.  മലങ്കരസഭാ ആസ്ഥാനത്ത് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപൻ  സഖറിയാ മാർ...

കുറ്റകൃത്യം ചെയ്തശേഷം ഒളിവിൽ കഴിഞ്ഞയിടം പോലീസിനോട് പറഞ്ഞെന്ന് ആരോപിച്ച് മർദ്ദനം : സംഘത്തിലെ 3 പേർ അറസ്റ്റിൽ

പത്തനംതിട്ട :  കുറ്റകൃത്യം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലം പോലീസിനോട് വെളിപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ചു. സംഘത്തിലെ മൂന്നുപേരെ കീഴ്വായ്പൂർ പോലീസ്  പിടികൂടി.  സംഘത്തിലെ  അഞ്ചാം പ്രതി അനന്തു ബിനു (26),...
- Advertisment -

Most Popular

- Advertisement -