Wednesday, July 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryലയണ്‍സ് അക്വാ...

ലയണ്‍സ് അക്വാ വാട്ടര്‍ പ്യൂരിഫയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

ചങ്ങനാശേരി: ലയണ്‍സ് ക്ലബ്  ജില്ലാ പ്രോജക്ടായ ‘ലയണ്‍സ് അക്വാ’ വാട്ടര്‍ പ്യൂരിഫയര്‍ പദ്ധതി ഗവണ്‍മെന്റ് എല്‍. പി. സ്‌കൂള്‍ പെരുന്നയിലും, സേവാ നികേതന്‍ ഹൃദയ നിവാസ് സ്‌പെഷ്യല്‍ സ്‌കൂള്‍ കുരിശുമ്മൂടിലും ഉദ്ഘാടനം ചെയ്തു.
ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, പെരുന്നയിലെ പദ്ധതി ചങ്ങനാശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നജിയ നൗഷാദ് ഉദ്ഘാടനം ചെയ്തു. സേവനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ പദ്ധതി മുനിസിപ്പല്‍ കൗണ്‍സിലര്‍ ശോഭന വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു.

ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് സതീഷ് സാബു, ട്രഷറര്‍ ചെറിയാന്‍ വര്‍ഗീസ്, ഹെഡ്മിസ്ട്രസ് ജെസ്സി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
സേവനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സതീഷ് സാബു, ട്രഷറര്‍ ചെറിയാന്‍ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫ്‌ലവര്‍, സിസ്റ്റര്‍ ആല്‍ബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഝാര്‍ഖണ്ഡിൽ മാവോയിസ്റ്റ് വേട്ട ; തലയ്‌ക്ക് 1 കോടി വിലയിട്ട നേതാവ് ഉള്‍പ്പെടെ 3 പേരെ വകവരുത്തി സുരക്ഷാ സേന

റാഞ്ചി : ഝാര്‍ഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു . തലയ്‌ക്ക് 1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവ് സഹദേവ് സോറന്‍ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു .ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ്...

നിയമസഭാ കയ്യാങ്കളി : കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷൻ,  എം.എ. വാഹിദ്, കെ.ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. കെ.എം....
- Advertisment -

Most Popular

- Advertisement -