Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsതുമ്പമണ്‍ താഴം-...

തുമ്പമണ്‍ താഴം- മണ്ണാകടവ് പാലം ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട : തുമ്പമണ്‍ താഴം- മണ്ണാകടവ് പാലം ഇന്ന് വൈകിട്ട് അഞ്ചിന് മണ്ണാകടവ് ജംഗ്ഷനില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥിയാകും.

ആറന്മുള, അടൂര്‍ നിയോജക മണ്ഡലങ്ങളെ അതിരിടുന്ന അച്ഛന്‍കോവിലാറിന് കുറുകെ മണ്ണാകടവിലാണ് തുമ്പമണ്‍ താഴം- മണ്ണാകടവ് പാലം. കുളനട, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ നിരന്തര ആവശ്യമായിരുന്നു പാലം. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രികളെയും മറ്റും ആശ്രയിക്കുന്നതിന് മണ്ണാകടവ് നിവാസികള്‍ക്ക് കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയ്ക്കാണ് പരിഹാരമായത്.  

2020- 21 കേരള ബജറ്റില്‍ മൂന്ന് കോടി രൂപയും 2018 പ്രളയത്തെ തുടര്‍ന്ന് പാലത്തിന്റെ ഉയരത്തിലും സമീപന പാതയിലും മാറ്റം വരുത്തിയതിന്റെ ഫലമായി വന്ന അധിക തുക 2.28 കോടി രൂപയും കൂടി ഉള്‍പ്പെടുത്തി ആകെ 5.28 കോടി രൂപ പാലത്തിനായി സര്‍ക്കാര്‍ അനുവദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിന് പരുമലയിൽ  കൊടിയേറി

പരുമല: പരുമല സെമിനാരിയുടെ കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിന് പരുമലയിൽ  കൊടിയേറി. നാഗ്പൂർ സെമിനാരി അധ്യാപകൻ ഫാ.ബൈജു തോമസ് കൊടിയേറ്റ് കർമം നിർവഹിച്ചു. പരുമല സെമിനാരി മാനേജർ...

കരൂർ ദുരന്തം : ടിവികെ നേതാവ് ജീവനൊടുക്കി:ആത്‍മഹത്യ കുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശം

ചെന്നൈ : നടനും തമിഴക വെട്രി കഴകംഅധ്യക്ഷനുമായ വി‍ജ‌യ്‌യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനാണ് (52) ആത്‍മഹത്യ ചെയ്തത് .ആത്‍മഹത്യ...
- Advertisment -

Most Popular

- Advertisement -