Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsതുമ്പമണ്ണിൽ യുവതിയ്ക്ക് വെട്ടേറ്റു:...

തുമ്പമണ്ണിൽ യുവതിയ്ക്ക് വെട്ടേറ്റു: പരുക്ക് ഗുരുതരമല്ല

പത്തനംതിട്ട: തുമ്പമണ്ണിൽ നടുറോഡിൽ യുവതിയ്ക്ക് വെട്ടേറ്റു. തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കിളിമാനൂർ സ്വദേശിനി ബിന്ദു (41) നാണ് തലയ്ക്ക് വെട്ടേറ്റത്. ബിന്ദുവിനെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

സംഭവത്തിൽ ആലപ്പുഴ സ്വദേശി സുമേഷ് (45) എന്നയാളെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ബിന്ദുവിൻ്റെ സുഹൃത്ത് ആണ് സുമേഷ്. തുമ്പമണ്ണിലെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു ബിന്ദു. ബിന്ദുവും സുമേഷും ദീർഘനാളായി പ്രണയത്തിലായിരുന്നു വെന്നും ഇടയ്ക്ക്  ബന്ധം മുറിഞ്ഞതിലുള്ള വൈരാഗ്യം കാരണമാണ് ആക്രമണം നടന്നതെന്നും പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്: മുഖ്യകണ്ണി പിടിയിൽ

കൊച്ചി: ഇറാനിലേക്കുള്ള അവയവക്കച്ചവട മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിലായി. കേരള പൊലീസിന്റെ പ്രത്യേക സംഘമാണ് ഹൈദരാബാദിലെത്തി ഇയാളെ പിടികൂടിയത്. ബല്ലംകൊണ്ട രാമപ്രസാദ് എന്ന ആൾ ആണ് പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളെ...

പൊലീസെന്ന വ്യാജേനെ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

കോഴിക്കോട് : പൊലീസെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി.കെപി ട്രാവല്‍സ് മാനേജരും കോഴിക്കോട് കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെയാണ് സ്ഥാപനത്തിന്റെ മുന്നിൽ വച്ച് പൊലീസുകാർ...
- Advertisment -

Most Popular

- Advertisement -