Thursday, April 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiവിപണിയിലെ പ്രതിസന്ധി...

വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കും: റിലയൻസ്

ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കണക്കിലെടുത്ത് എൽപിജി ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പാചകവാതക ലഭ്യതയിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ തുടങ്ങി.

എൽപിജി വിതരണത്തെ അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം വിജ്ഞാപനമിറക്കി. പൂഴ്ത്തിവയ്പ്പും കൃത്രിമ വിലക്കയറ്റവും തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീടുകളിലേക്കുള്ള പാചകവാതക വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പുനൽകി.

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് ലഭ്യതയിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായേക്കാം. ഇത് ഹോട്ടൽ വ്യവസായത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിതരണം നിരീക്ഷിക്കാൻ പൊതുമേഖലാ എണ്ണ കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുദ്ധത്തിൽ അമേരിക്ക ജയിച്ചു ; ഇറാൻ തകർന്നടിഞ്ഞു : ട്രംപ്

വാഷിംഗ്‌ടൺ : യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇറാന്റെ വ്യോമസേന തകർന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടു...

കാട്ടുപന്നിക്ക് വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ്‌ സഹോദരങ്ങൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ വരവൂരിൽ പാടശേഖരത്തില്‍ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച നിലയിൽ .കുണ്ടന്നൂർ സ്വദേശികളായ രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. കാട്ടു പന്നിക്ക് വച്ച വൈദ്യുതി കൊണിയില്‍ നിന്നാണ് ഇവര്‍ക്ക്...
- Advertisment -

Most Popular

- Advertisement -