Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഇഫ്ത്താർ സൗഹൃദ...

ഇഫ്ത്താർ സൗഹൃദ സംഗമം

തിരുവല്ല: സമന്വയ മതസൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സൗഹൃദ സംഗമവും, സ്നേഹവിരുന്നും നടത്തി.മതങ്ങൾക്ക് അതീതമായി മനുഷ്യൻ ഒന്നാണന്നും, സമൂഹത്തിൽ പരസ്പര സ്നേഹവും സാഹോദര്യവും നിലനിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നുമുള്ള സന്ദേശം ഉൾക്കൊള്ളുന്നതായിരുന്നു റംസാനിലെ പ്രൗഢഗംഭീരമായ സ്നേഹ കൂട്ടായ്മ. മാത്യൂ റ്റി.തോമസ് എം.എൽ.എ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു, ആർ ജയകുമാർ അധ്യക്ഷത വഹിച്ചു,

ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ്, ഡോ.ഗീവറുഗീസ് മാർ കൂറിലോസ്, ഇമാം കെ.ജെ.സലീം സഖാഫി, ഡോ.രമേഷ് ഇളമൺ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.ഇമാം ഹാഫിസ് നൗഫൽ ഹുസ്നി റംസാൻസന്ദേശം നൽകി. നഗരസഭ ചെയർപേഴ്സൺ ലേഖ.എസ്, ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് കെ.അനന്തഗോപൻ, യു.ഡി.ഫ് ചെയർമാൻ, വർഗീസ് മാമ്മൻ ,സത്യം മിനി സ്ട്രീസ് ചെയർമാൻ ഡോ.സി.വി. വടവന, പത്മശ്രീ .ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, സംസ്ഥാന സഹകരണ സംഘം വൈസ് ചെയർമാൻ ആർ.സനൽകുമാർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി തുടങ്ങിയവർ പ്രസംഗിച്ചു.

ഡോ.തോമസ് മാർ കൂറിലോസ് മെത്രപ്പൊലീത്തയെ ചടങ്ങിൽ ആദരിച്ചു. നിർധന ഡയാലിസ് രോഗികൾക്കുള്ള ഭക്ഷണക്കിറ്റ്, ചികിത്സ സഹായ ധനം എന്നിവയും വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ പ്രവേശന അപേക്ഷാ സമർപ്പണം 16 മുതൽ

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക ഓൺലൈൻ അപേക്ഷാ സമർപ്പണം മേയ് 16ന് ആരംഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആയിരിക്കും. ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ്...

ചെങ്ങന്നൂരിൽ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചു

ചെങ്ങന്നൂർ : രുചി വൈവിധ്യങ്ങളൊരുക്കി ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫേ  റസ്റ്റോറന്റ് ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. എം സി റോഡിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി ജംഗ്ഷനിൽ പെനിയേൽ ബിൽഡിംഗിലാരംഭിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം ഫിഷറീസ്...
- Advertisment -

Most Popular

- Advertisement -