Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiമാതാ അമൃതാനന്ദമയിക്ക്...

മാതാ അമൃതാനന്ദമയിക്ക് അയോധ്യയിൽ വരവേൽപ്പ് നൽകി

ന്യൂഡൽഹി : അയോധൃയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയിൽ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തിനിർഭരമായ സ്വീകരണം. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിന്റെയും തുടക്കം കുറിക്കുന്ന 19-നാണ് രാമക്ഷേത്രത്തിൽ ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങ്.

രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കും. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മാതാ അമൃതാനന്ദമയി ചടങ്ങിൽ സംബന്ധിക്കുന്നത്. അമൃതപുരിയിൽനിന്ന് പ്രത്യേക തീവണ്ടിയിൽ സന്ന്യാസ ശിഷ്യർക്കും 1200-ഓളം വരുന്ന ആശ്രമ അന്തേവാസികൾക്കുമൊപ്പമെത്തിയ മാതാ അമൃതാനന്ദമയിയെ
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ സ്വീകരിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരാണ് പൂജാ കർമ്മങ്ങൾ നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സോളാർ ബാറ്ററി മോഷണക്കേസ് : രണ്ടാം പ്രതിയെ ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടി

എടത്വ: സോളാർ ബാറ്ററി മോഷണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ എടത്വ പോലീസ് അറസ്റ്റ് ചെയ്തു. കുറമ്പനാടം പാലാമറ്റം, പരിയാരത്ത് മലയേൽ വീട്ടിൽ ആകാശ് പി. എ. (21) ആണ് പിടിയിലായത്. ചങ്ങനാശ്ശേരി മാർക്കറ്റ്...

ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് റിപ്പോർട്ട്

കോട്ടയം : ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് റിപ്പോർട്ട് .ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്നും ഇതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്...
- Advertisment -

Most Popular

- Advertisement -