Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഡിഎസ് ജെപി...

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ആശയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നാഷണൽ ഡെമോക്രാറ്റിക്‌ അലയൻസിന്റെ ഭാഗമായതായി ബിജെപി കേരള പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. മാരാർജി ഭവനിൽ ഡി എസ് ജെ പി സംസ്ഥാന നേതാക്കൾ, ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണൻ യോഗക്ഷേമസഭ സ്റ്റേറ്റ് കൗൺസിൽ മെമ്പർ മുരളീധരൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

മുന്നാക്ക സമുദായങ്ങളുടെ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സെക്കുലർ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നാഷണൽ ഡെമോക്രാറ്റിക് അലൈൻസിന് വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നിരുപാധികപിന്തുണ നൽകിയിരുന്നു. സംസ്ഥാനത്തെ മാറിമാറി വരുന്ന ഇടതുപക്ഷ വലതുപക്ഷ മുന്നണികൾ ന്യൂന പക്ഷ പ്രീണനം മുറുകെ പിടിക്കുമ്പോൾ ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് വേണ്ടി  10% സാമ്പത്തിക ദുർബല വിഭാഗങ്ങൾക്ക് സംവരണം കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെ എസ് ആർ മേനോൻ പറഞ്ഞു.

കേരളത്തിൽ 20 ശതമാനത്തിൽ പരം വരുന്ന മുന്നാ സമുദായങ്ങൾ, വിദ്യാഭ്യാസത്തിലും തൊഴിൽ രംഗത്തും വലിയ വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് മാറണമെങ്കിൽ നമുക്ക് താങ്ങായ, ആഗോളതലത്തിൽ മറ്റു രാജ്യങ്ങൾ ഉറ്റു നോക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങൾ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും മേനോൻ അഭിപ്രായപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനിവാസനെ യാത്രയാക്കി നാട്

കൊച്ചി : അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട നൽകി നാട് . ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുന്നത് .സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,...

ഇന്നും നാളെയും ഉയര്‍ന്ന താപനില : 12 ജില്ലകളിൽ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി...
- Advertisment -

Most Popular

- Advertisement -