Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള എൻഡിഎ...

ആറന്മുള എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു.

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലം ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ് ജംഗ്ഷനില്‍ നിന്ന് പ്രകടനമായി കളക്ടറേറ്റില്‍ എത്തി 11. 55ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ഉള്‍പ്പെടെയുള്ളവർ ഒപ്പം ഉണ്ടായിരുന്നു.

ആവേശോജ്വലമായാണ് കുമ്മനത്തിന്റെ പ്രചാരണം പുരോഗമിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയടക്കം ശ്രദ്ധേയമായ വിഷയങ്ങൾ ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ കുമ്മനത്തിലൂടെ വിജയപ്രതീക്ഷയിലാണ് ബിജെപി. ആറന്മുളയ്‌ക്കും പത്തനംതിട്ടയ്‌ക്കും ഒട്ടും അപരിചിതനല്ല കുമ്മനം. യുപിഎ ഭരണകാലത്തെ ഏറെ വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നാളുകൾ നീണ്ടുനിന്ന സമരം നടത്തിയയാളാണ് കുമ്മനം രാജശേഖരൻ.

ആറന്മുള പൈതൃക ഗ്രാമ കർമ്മസമിതി അദ്ധ്യക്ഷനായി അദ്ദേഹം നടത്തിയ സമരം ഏറെ ശ്രദ്ധനേടി. സർക്കാരിന് പദ്ധതിയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ ഇടപെടലിന്റെ വിജയമായിട്ടാണ് കണ്ടെത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ : തിരുവല്ല ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം തിരുവല്ല മുനിസിപ്പൽ പാർക്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് അനിൽ ആൽഫ അധ്യക്ഷത വഹിച്ച...

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്‌ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ്  നട തുറന്ന് ദീപം...
- Advertisment -

Most Popular

- Advertisement -