Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ആശുപത്രികളിലെ...

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സമരം പുനരാരംഭിക്കുന്നത്.

നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച്‌ ധാരണയാകാത്ത 26 ആശുപത്രികളിലാണ് സമരം നടക്കുക. ഭൂരിഭാഗം ആശുപത്രികളും വേതനം സംബന്ധിച്ച്‌ ധാരണയായ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് അത്തരം ആശുപത്രികളെ സമീപിക്കാവുന്നതാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ അറിയിച്ചു.

സമരം കാരണം പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സമരത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യു എന്‍ എയും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കിയത്. മിനിമം വേതനം 40000 രൂപയാക്കണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാരുടെ സമരം. ശമ്പള പരിഷ്‌ക്കരണ വിഷയത്തില്‍ ഉറച്ച നിലപാട് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചതോടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് പുനരധിവാസം : മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം : ഹൈക്കോടതി

കൊച്ചി : വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് ഹൈക്കോടതി. പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകിയെന്നും കോടതിയിടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാറിന്റെ ആവശ്യത്തിലാണ് കോടതി നിർദേശം. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം...

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം: ആദ്യദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു

ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് തുടക്കം. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ പ്രത്യേകം ഒരുക്കിയ വേദിയിലെ വിളക്കിൽ ക്ഷേത്രത്തിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -