Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബിഷപ്പുമാർക്കെതിരെ നടത്തിയ...

ബിഷപ്പുമാർക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം:  പി സി ജോര്‍ജ് മാപ്പ് പറഞ്ഞു

പാലാ:  ബിഷപ്പുമാർക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് മാപ്പ് പറഞ്ഞു. ബിഷപ്പുമാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമായിരുന്നുവെന്നും നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ക്ഷമിക്കണമെന്നും പറഞ്ഞത് കേട്ടില്ലെന്ന് വെക്കണമെന്നും പി സി ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

എഫ്‌സിആര്‍എ നിയമത്തെ കുറിച്ച് ഒരു പിതാവ് മോശമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് താനും അതേ രീതിയില്‍ പ്രതികരിച്ചതെന്നും, എന്നാല്‍ അങ്ങനെ സംസാരിക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് പി സി ജോര്‍ജ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു ആണ് മരിച്ചത്.രാവിലെ 5.30 ഓടെയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ...

കെല്‍ട്രോണില്‍ വിവിധ കോഴ്സുകളില്‍ അപേക്ഷിക്കാം

കോട്ടയം : കെല്‍ട്രോണ്‍ കോട്ടയം നോളഡ്ജ് സെന്ററില്‍ പൈത്തണ്‍ ഫുള്‍സ്റ്റാക്ക് വിത്ത് എ ഐ, ഡാറ്റാ അനാലിസിസ് ആന്റ് മെഷീന്‍ ലേണിംഗ്, മെഷീന്‍ ലേണിംഗ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് ആന്റ്...
- Advertisment -

Most Popular

- Advertisement -