Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsപ്രീ-പോൾ സർവേകൾ...

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും: നിരോധിക്കണമെന്ന്  കോൺഗ്രസ്

തിരുവനന്തപുരം: പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. വോട്ടെടുപ്പിന് മുന്നോടിയായി മാധ്യമങ്ങൾ നടത്തുന്ന പ്രീ പോൾ സർവേകൾ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

മാധ്യമങ്ങൾ നടത്തുന്ന പ്രീ പോൾ സർവേക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ഇത്തരം സർവേകൾ ശാസ്ത്രീയമല്ലെന്നും പലതും ഭരണകക്ഷിയെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പെയ്ഡ് സർവേകൾ ആണെന്നും കോൺഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുൻപ് പുറത്തുവിടുന്ന സർവേ ഫലങ്ങൾ നിഷ്പക്ഷരായ വോട്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി . ജയിക്കാൻ സാധ്യതയുള്ള പാർട്ടിക്ക് വോട്ട് ചെയ്യുക എന്ന പ്രവണത  ഇത് സൃഷ്ടിക്കുന്നുവെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻജിനീയറിംഗ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: എൻജിനീയറിംഗ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി വസുദേവ് റെജി (20) ആണ് മരിച്ചത്. എറണാകുളം കോതമംഗലം സ്വദേശിയാണ്.താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ്...

എൽ‌പി‌ജി ക്ഷാമം :  കോവിഡ് കാലത്ത് നമ്മൾ കണ്ടതുപോലുള്ള ഒരു ലോക്ക്ഡൗൺ ഉണ്ടാകില്ല: കേന്ദ്ര മന്ത്രി

ന്യൂദൽഹി: എൽ‌പി‌ജി ക്ഷാമം കാരണം രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിഷേധിച്ചു.  രാജ്യത്ത് അത്തരം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തില്ലെന്ന് അവർ ഉറപ്പ് നൽകി. ഒരു ലോക്ക്ഡൗണും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -