Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryയു.ഡി.എഫിന് പിന്തുണ...

യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി

ചങ്ങനാശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകാൻ വിശ്വകർമ്മ സർവീസ് സൊസൈറ്റിസംസ്ഥാന കൗൺസിലും ഡയറക്ടർ ബോർഡ് യോഗവും തീരുമാനിച്ചു. വിശ്വകർമ്മ സമുദായ അംഗങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾക്കും പിന്തുണ നൽകുവാൻ വി.എസ്.എസ് തീരുമാനിച്ചു.

സമുദായത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കാമെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വിശ്വകർമ്മ പാർലമെന്റിനു ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറികെ.സി. വേണുഗോപാൽ എം.പിയുമായി വി.എസ്.എസ് സംസ്ഥാന നേതൃത്വം വിശദമായ ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ സമുദായം സമർപ്പിച്ച മെമ്മോറാണ്ടത്തിലെ ആവശ്യങ്ങൾ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുമെന്നും യുഡിഎഫ് നേതാക്കൾ ഉറപ്പുനൽകി.

വി.എസ് എസ്സിന്റെ ആവശ്യങ്ങളിൽ ഉൾപ്പെട്ട ദേവസ്വം ബോർഡ് പങ്കാളിത്തവും തൊഴിൽ സംവരണവും, വിശ്വകർമ്മ ദിനം പൊതു അവധിയാക്കൽ, വിശ്വകർമ്മ സമുദായത്തിന്റെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്താൻ ഉള്ള നടപടി സ്വീകരിക്കും, ആർട്ടിസാൻസ്ന്റെ അവസ്ഥ പഠിക്കാനും നടപടികൾ സ്വീകരിക്കാനും പ്രത്യേക കമ്മീഷൻ, ഉന്നത വിദ്യാഭ്യാസ രംഗത്തെ വിശ്വകർമ്മ സംവരണം ഉയർത്താൻ നടപടി സ്വീകരിക്കും, ഡോ.പി.എൻ.ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും, വിശ്വകർമ്മ കലാസാഹിത്യ സംഘത്തിനു വേണ്ടി ഉന്നയിച്ച കലാപരിപാടികൾക്ക് രാത്രി 10 നു ശേഷം മൈക്ക് പ്രവർത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കും, സാംസ്‌കാരിക പൈതൃകങ്ങളായ ആറന്മുള കണ്ണാടി, ആഭരണങ്ങൾ, കിരീടങ്ങൾ തുടങ്ങിയവുടെ നിർമ്മാണം നിലച്ചുപോകാതെ ചാരുതയോടെ നിലനിർത്തുന്നതിന് പദ്ധതികൾ ആരംഭിക്കും തുടങ്ങിയ ആവശ്യങ്ങൾ യു.ഡി.എഫ് മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാലുമാണ് യു.ഡി.എഫിന് പൂർണ്ണ പിന്തുണ നല്കാൻ വിശ്വകർമ്മ സർവീസ് സർവീസ് സൊസൈറ്റി തീരുമാനിച്ചത്.

വി.എസ് എസ്സിന്റെ നേതൃത്വത്തിൽ ഇതര വിശ്വകർമ്മ സംഘടനകളുടെ സഹകരണം തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയത്തിന് പ്രയോജനപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് ടി യു രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എം മുരുകൻ പാളയത്തിൽ, ട്രഷറർ അനൂപ് മുരളീധരൻ, സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ സതീഷ് കുമാർ എൻ, അഡ്വ.യു.പി. ബാലകൃഷ്ണൻ, അഡ്വ.ബിജോയ് കുമാർ, സന്തോഷ് എൻ ടി, സംസ്ഥാന സെക്രട്ടറിമാരായ അജിത് എസ്, മനുകൃഷ്ണൻ എം, പദ്മനാഭൻ പി, കെ. ശിവാനന്ദൻ, പി ബി അനിൽകുമാർ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിലെ പൈങ്കുനി – ഉത്ര ഉത്സവം നാളെ  സമാപിക്കും

ശബരിമല : ശബരിമലയിലെ പൈങ്കുനി - ഉത്ര ഉത്സവം നാളെ(തിങ്കൾ ) സമാപിക്കും. ഇന്ന് രാത്രി ശ്രീഭൂതബലിക്ക് ശേഷം 10 മണിക്ക് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. ദേവന് പള്ളികൊളളാനായി ഇന്ന് കിഴക്കേ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലമുറകളെ താലോലിക്കുന്ന മാതൃഭാവമാണ് പകർന്നു നൽകുന്നത്: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

തിരുവല്ല: അക്ഷരങ്ങളും ആശയങ്ങളും പകർന്നു കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലമുറകളെ താലോലിക്കുന്ന മാതൃഭാവമാണ്  നൽകുന്നതെന്ന്  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.  പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ വിദ്യാലയങ്ങളുടെ നവതി സമാപന ഉദ്ഘാടനം നിർവഹിച്ച്...
- Advertisment -

Most Popular

- Advertisement -