Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടർമാർക്ക് പണം...

വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം: പ്രസ്താവന തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ 

പാലക്കാട്: വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയെന്ന ആരോപണം തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി  ശോഭ സുരേന്ദ്രന്‍. തന്നെ വേട്ടായാടാനുള്ള ശ്രമമാണിതെന്നും കണ്ണാടിയില്‍ എത്തിയത് ക്യാന്‍സര്‍ രോഗിയെ കാണാനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പണം കൊടുത്ത സ്ത്രീയെ തനിക്ക് അറിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പണം കൊടുത്ത സ്ത്രീ തന്‍റെ കാറില്‍ കയറിയിട്ടില്ലെന്നും കോണ്‍ഗ്രസുകാര്‍ ഇറക്കിയ സ്ത്രീയാണ് അതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

വോട്ടിന് പണം കൊടുക്കുന്ന ആളായി തന്നെ ചിത്രീകരിക്കുകയാണെന്നും താന്‍ പണം വാങ്ങുന്നതായി ഇന്നലെ കലക്ടര്‍ക്ക് പരാതി ലഭിച്ചുവെന്നും ഇതിന് ശേഷമാണ് കോണ്‍ഗ്രസുകാര്‍ പിന്തുടര്‍ന്നതെന്നും അവര്‍ ആരോപിച്ചു. കാറിലിരുന്നയാള്‍ ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചുവെന്നും ഇത് ചോദ്യം ചെയ്യാനാണ് കാറിനടുത്ത് പോയതെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയ്യാറാക്കി തന്നെ വേട്ടയാടുകയാണെന്നും ഈ ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കാറിലുണ്ടായിരുന്നവര്‍ക്കെതിരെ പൊലീസിലും പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ്സ് വൺ മൂന്നാം അലോട്ട്‌മെൻറ്: പ്രവേശനം ജൂൺ 29 മുതൽ ജൂലൈ 3 വരെ

തിരുവനന്തപുരം : പ്ലസ്സ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൾട്ട് ജൂൺ 29 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ...

ആറ് വയസ്സുകാരിയുടെ വലിയമനസ്സ് : കുടുക്ക സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക്

ആലപ്പുഴ : വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആറ് വയസ്സുകാരിയുടെ കരുതല്‍. കാരൂര്‍ ന്യൂ എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ബി. അനുഗ്രഹയാണ് രണ്ടു വര്‍ഷമായി കുടുക്കയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ...
- Advertisment -

Most Popular

- Advertisement -