Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഭരണമാറ്റം വേണമെന്നോ...

ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല- ജനാധിപത്യം വിജയിക്കട്ടെ: ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ലെന്നും, ജനാധിപത്യം വിജയിക്കട്ടെയെന്നും  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിലവിലെ സാഹചര്യം പടിച്ച് ഓരോ വോട്ടറും വോട്ടു ചെയ്യണം. അതാണ് തന്റെ നിലപാടെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി.

ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ്‌ തെരേസാസ് സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ആരാണ് ജയിക്കുന്നതെന്നു വെച്ചാൽ അവരു വരട്ടെ. ആരെയും മാറ്റണമെന്നോ വേണ്ടെന്നോ ഒന്നും പറയുന്നില്ല. ജനാധിപത്യം വിജയിക്കണം. അതിനനുസരിച്ചുള്ള നിലപാട് ജനങ്ങൾ സ്വീകരിക്കണം.

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റക്കാരെ ശിക്ഷിക്കണം. അതിലൊരു സംശയവുമില്ല. സർക്കാരും കോടതിയും വേണ്ടവിധം അത് അന്വേഷിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അത് നടക്കട്ടെ അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ പെൺവാണിഭ സംഘം പിടിയിൽ

കൊച്ചി : കൊച്ചി എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ.20കാരിയായ ബംഗ്ലദേശ് സ്വദേശിനിയെ ബെംഗളൂരുവിൽ നിന്നും കൊച്ചിയിലെത്തിച്ച് സംഘം 20ലധികം പേർക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്. നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്...

ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ പൂർണ പിന്തുണ: മന്ത്രി മോൻസ് ജോസഫ്

ആറന്മുള: ഉതൃട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. സംസ്ഥാനത്തെ  ശ്രദ്ധേയമായ ജലോത്സവങ്ങളിൽ ഒന്നാണ് ഓഗസ്റ്റ് 30ന് ആറന്മുളയിൽ നടക്കുന്നത്. വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി സി. പി...
- Advertisment -

Most Popular

- Advertisement -