Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇറാനും അമേരിക്കയും...

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ തീരുമാനത്തെ സ്വാഗതം ചെയ്തു ഇന്ത്യ

ന്യൂഡല്‍ഹി: ഗൾഫ് സംഘര്‍ഷത്തിന് അയവു വരുത്തി ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഈ നീക്കം പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യ ആവശ്യപ്പെട്ടുവരികയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുകയും ഇത് പശ്ചിമേഷ്യയില്‍ ശാശ്വതമായ സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വെടിനിര്‍ത്തലിന്റെ ഭാഗമായി ഇറാന്‍ തുറക്കാന്‍ സമ്മതിച്ച ഹോര്‍മുസ് കടലിടുക്കിലൂടെ സുഗമമായ വ്യാപാര പ്രവാഹം ഉണ്ടാകുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു. സംഘര്‍ഷം ഇതിനകം തന്നെ ജനങ്ങള്‍ക്ക് വലിയ ദുരിതം വരുത്തിവച്ചിട്ടുണ്ട്, ആഗോള ഊര്‍ജ്ജ വിതരണവും വ്യാപാര ശൃംഖലകളും തടസ്സപ്പെടുത്തിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യവും ആഗോള വാണിജ്യ പ്രവാഹവും നിലനില്‍ക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം:കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നൂറ്റമ്പതിലധികം ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മാർച്ച് 15ന് രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 250 രൂപ ഫീസ്...

അക്ഷയ സേവനനിരക്കിൽ കാലോചിത മാറ്റം ഉണ്ടാകണം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : സർക്കാരിന്റെ സേവനമുഖം അക്ഷയ പ്രസ്ഥാനമാണെന്നും അക്ഷയ സേവനങ്ങളുടെ നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുവാൻ സർക്കാരും ഐ ടി മിഷനും തയ്യാറാകണമെന്നും സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു .അക്ഷയ...
- Advertisment -

Most Popular

- Advertisement -